അനന്തഭദ്രത്തിലെ ചെമ്പന്‍ മണിയുടെ കയ്യില്‍ ഭദ്രം

By Staff

അനന്തഭദ്രത്തിലെ ചെമ്പന്‍ മണിയുടെ കയ്യില്‍ ഭദ്രം
ജൂലൈ 14, 2005

സന്തോഷ് ശിവന്റെ അനന്തഭദ്രത്തില്‍ കലാഭവന്‍ മണി അവതരിപ്പിക്കുന്ന ചെമ്പന്‍ മണിയുടെ വിസ്മയകരമായ അഭിനയപാടവം തുറന്നു കാട്ടിയിരിക്കുന്ന കഥാപാത്രമാണ്.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിനു ശേഷം കലാഭവന്‍ മണി അന്ധനായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേക കൂടി അനന്തഭദ്രത്തിനുണ്ട്.

കളിരിയാശാന്റെ ചെറുമകനായ ചെമ്പന്‍ അന്ധനാണെങ്കിലും തന്റെ അകക്കണ്ണു കൊണ്ട് ലോകത്തെ നോക്കിക്കാണാന്‍ കഴിയുന്നയാളാണ്. ഏകസഹോദരിയായ ഭാമയായിരുന്നു ചെമ്പന്റെ ദൗര്‍ബല്യം. ഭാമക്കു വേണ്ടിയാണ് താന്‍ ജീവിക്കുന്നതെന്ന് ചെമ്പന്‍ പറയാറുണ്ട്. ചെമ്പന്റെ സഹോദരിയായ ഭാമയായി അഭിനിയിക്കുന്നത് ബോളിവുഡ് താരം റിയാ സെന്നാണ്.

തന്റെ അഭിനയ ജീവിതത്തിലെ ശക്തമായ ഒരു കഥാപാത്രമാണ് ചെമ്പനെന്ന് ചിത്രീകരണവേളയില്‍ മണി അഭിപ്രായപ്പെട്ടിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്ക് തന്റെ അഭിനയമികവില്‍ ജീവന്‍ നല്‍കിയ മണിയുടെ കയ്യില്‍ അനന്തഭദ്രത്തിലെ ചെമ്പനും സുരക്ഷിതമാണ്.

കലാഭവന്‍ മണിക്കു പുറമെ പൃഥ്വി രാജ്, കാവ്യാ മാധവന്‍, മനോജ്. കെ.ജയന്‍, ബിജു മേനോന്‍, നെടുമുടി വേണു തുടങ്ങിയ ശക്തമായ താരനില ഈ ചിത്രത്തിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X