പെരുന്തച്ചന്‍.കോമുമായി തിലകന്‍ നെറ്റിലേക്ക്
പെരുന്തച്ചന്‍.കോമുമായി തിലകന്‍ നെറ്റിലേക്ക്
ജൂലായ് 15, 2001
ശരീരത്തിന് പ്രായമായെങ്കിലും മനസ്സിന് പ്രായമായിട്ടില്ലെന്ന് തെളിയിക്കാനാണ് തിലകന് ഏറെ ഇഷ്ടം. വാര്‍ദ്ധക്യഘട്ടത്തിലാണെങ്കിലും ആധുനികസാങ്കേതിക വിദ്യയെ ഇരുകൈയും നീട്ടി സ്വീകരിക്കാനായി ആ മനസ്സ് ഇപ്പോഴും തയ്യാര്‍.
അതേ... മലയാള സിനിമയിലെ പെരുന്തച്ചന്‍ സ്വന്തം പേരില്‍ ഒരു വെബ്സൈറ്റ് തുടങ്ങുന്നു. പെരുന്തച്ചന്‍.കോം(http://www.perumthachan.com/). പെരുന്തച്ചന്‍ എന്ന കഥാപാത്രത്തെ മനസ്സില്‍ കൊണ്ടു നടക്കുന്ന തിലകന് സ്വന്തമായൊരു വെബ്സൈറ്റ് വേണമെന്നു തോന്നിയപ്പോള്‍ പെരുന്തച്ചന്‍ എന്ന പേരിനപ്പുറം ചിന്തിക്കാനുണ്ടായിരുന്നില്ല.
നിങ്ങളുടെ മനസ്സില്‍ പെരുന്തച്ചന്റെ മുഖം എന്റേതല്ലേ? തിലകന്‍ ചോദിക്കുന്നു.
ഇപ്പോള്‍ തിരുവനന്തപുരത്തെ അംബുജവിലാസം റോഡില്‍ പിആര്‍എസ്-ബി രണ്ടാം നമ്പര്‍ ഫ്ലാറ്റില്‍ അദ്ദേഹം തന്റെ വെബ്സൈറ്റിന്റെ പ്രവര്‍ത്തനത്തിലാണ്. ഇതിനായി അദ്ദേഹം അടുത്തിടെ ഒരു മള്‍ട്ടിമീഡിയാ പേഴ്സണല്‍ കമ്പ്യൂട്ടറും വാങ്ങിയിട്ടുണ്ട്.
ഇന്റര്‍നെറ്റിന്റെയും ആനിമേഷന്റെയും സാധ്യതകളെ കുറിച്ച് പഠിക്കുകയാണ് തിലകന്റെ ഇഷ്ടവിനോദം. ശരീരം ഏറെ ക്ഷീണിച്ചിരിക്കുന്നെങ്കിലും മനസ്സില്‍ യുവത്വം സൂക്ഷിക്കുന്ന ഈ പെരുന്തച്ചന് കൂട്ടായി ഫിസിയോ തെറാപ്പിസ്റു കൂടിയായ മകള്‍ സോഫിയയും ഉണ്ട്.


Click it and Unblock the Notifications