ജയറാം അധോലോക നായകനാവുന്നു

By Staff

ജയറാം അധോലോക നായകനാവുന്നു
ജൂലൈ 15, 2003

മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമൊക്കെ അധോലോക നായക വേഷങ്ങളില്‍ പലവട്ടം പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ജയറാം ഇതുവരെ അധോലോകകഥ പ്രമേയമാക്കിയ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ടി. കെ. രാജീവ്കുമാറിന്റെ ഇവര്‍ എന്ന ചിത്രത്തില്‍ഇതുവരെ ചെയ്യാത്ത അധോലോക നായകവേഷത്തില്‍ ജയറാം പ്രത്യക്ഷപ്പെടുകയാണ്.

അധോലോക സംഘത്തിലെ പ്രമുഖനായ രാഘവ് മേനോന്‍ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. അധോലോകസംഘങ്ങളില്‍ ചെന്നുപെടുന്നവരുടെ വ്യക്തിജീവിതത്തിലേക്കും അധോലോകത്തിന്റെ പശ്ചാത്തലത്തിലേക്കും വെളിച്ചം വീശുന്ന ഇവരിലെ വേഷം ജയറാമിന്റെ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമാണ്.

പാമ്പ് ജോസിന്റെ അധോലോക സംഘത്തില്‍ രാഘവ് മേനോന്‍ എത്തിപ്പെടുന്നത് അപ്രതീക്ഷിതമായാണ്. അധോലോക സംഘത്തിലെ ജീവിതത്തിന്റെ തുടക്കത്തില്‍ അയാള്‍ക്ക് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. പിന്നീട് എല്ലാം പതിവുകളായപ്പോള്‍ അയാള്‍ ആ ജീവിതവുമായി പൊരുത്തപ്പെട്ടു.

പാമ്പ് ജോസിന് കരിമൂര്‍ഖന്റെ സ്വഭാവമാണ്. തനിക്കെതിരെ നീങ്ങുന്ന എല്ലാറ്റിനെതിരെയും അയാള്‍ വിഷം ചീറ്റും. പാമ്പ് ജോസിന്റെ സംഘത്തിനെതിരെ മിന്നല്‍ തങ്കപ്പന്റെ നേതൃത്വത്തില്‍ ഒരു പുതിയ സംഘം തുടങ്ങി. അതോടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ കിടമത്സരമായി.

അധോലോക നായകനായ രാഘവ്മേനോനെ ഇതിനിടെ ഒരു പെണ്‍കുട്ടി മനസില്‍ വരിച്ചിരുന്നു- ഡി ജി പിയുടെ മകള്‍ നന്ദന. താന്‍ പ്രണയിക്കുന്നത് തന്റെ അഛന്‍ അന്വേഷിക്കുന്ന അധോലോക നായകനെയാണെന്ന് അവള്‍ അറിയുന്നത് വൈകിയാണ്.

ഭാവനയാണ് നന്ദിനിയായി അഭിനയിക്കുന്നത്. പാമ്പ് ജോസ് എന്ന കരുത്തനായ കഥാപാത്രമായി ബിജു മേനോന്‍ പ്രത്യക്ഷപ്പെടുന്നു. അനില്‍ മുരളി, സിദ്ദിക്ക്, റിസബാവ, അനൂപ്, ദേവി അജിത്ത്, അനൂപ്, വിനായകന്‍, ജനാര്‍ദനന്‍, ബീന, പൂര്‍ണിമ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. രാജീവ്കുമാറിന്റേതു തന്നെയാണ് രചന. ബി. ആര്‍. പ്രസാദിന്റെ ഗാനങ്ങള്‍ക്ക് ഗായകനായ ശ്രീനിവാസാണ് സംഗീതം പകരുന്നത്. ഛായാഗ്രണം മധു നീലകണ്ഠന്‍. ദാമോദര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X