പരോളില്‍ കലാഭവന്‍ മണി

By Staff

പരോളില്‍ കലാഭവന്‍ മണി
ജൂലൈ 15, 2003

സതീഷ് മണര്‍ക്കാട് സംവിധാനം ചെയ്യുന്ന പരോള്‍ എന്ന ചിത്രത്തില്‍ കലാഭവന്‍ മണി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സുന്ദര്‍ദാസിന്റെ കണ്ണിനും കണ്ണാടിക്കും, അനില്‍ സി. മേനോന്റെ മത്സരം, സിബി മലയിലിന്റെ കിസാന്‍ എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കലാഭവന്‍ മണി അഭിനയിക്കുന്ന ചിത്രമാണിത്.

നന്ദനത്തിലൂടെ ശ്രദ്ധേയനായ അരവിന്ദ്, കൃഷ്ണ, വിജയരാഘവന്‍, ജഗതി ശ്രീകുമാര്‍, സ്ഫടികം ജോര്‍ജ്, ഇന്ദ്രന്‍സ്, സലിംകുമാര്‍, സൗമ്യ, വിമല്‍രാജ് പൊന്നമ്പലം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഫസലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. എസ്. രമേശന്‍നായരുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം നല്‍കുന്നു. ഛായാഗ്രഹണം ജയിംസ് ബാവ. എഡിറ്റിംഗ് ബി. മുരളി. വിശ്വസിനിമയുടെ ബാനറില്‍ ആര്‍. മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X