റഹ്മാന്റെ രണ്ടാം വരവ്

By Staff

റഹ്മാന്റെ രണ്ടാം വരവ്
ജൂലൈ 15, 2004

മലയാളത്തില്‍ ഒരു കാലത്ത് കൗമാരപ്രായക്കാരുടെ ഹരമായിരുന്ന റഹ്മാന്‍ ഒരു ഇടവേളക്ക് ശേഷം തിരിച്ചുവരവ് നടത്തുന്നു. മമ്മൂട്ടി നായകനാവുന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചാണ് റഹ്മാന്റെ മലയാളത്തിലേക്കുളള രണ്ടാം വരവ്.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റഹ്മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഏറെ പ്രാധാന്യമുണ്ട്. പത്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച് സിനിമയില്‍ തുടക്കമിട്ട റഹ്മാന്‍ മലയാളത്തിലേക്ക് രണ്ടാം വരവ് നടത്തുന്നതും ഒരു മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ്.

രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് ലാലാണ്. പ്രതിനായകന്‍, കാരയ്ക്കാമുറി ഷണ്‍മുഖന്‍ എന്നീ പേരുകള്‍ ഈ ചിത്രത്തിന് പരിഗണിക്കുന്നുണ്ട്.

എണ്‍പതുകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ ഏറ്റവും തിരക്കുള്ള നടനായിരുന്നു റഹ്മാന്‍. ഒട്ടേറെ ചിത്രങ്ങളില്‍ നായകനായും മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഉപനായകനായും റഹ്മാന്‍ തിളങ്ങി.

തമിഴിലും തെലുങ്കിലും തിരക്കേറിയപ്പോഴാണ് റഹ്മാന്‍ സ്വന്തം ഭാഷയെ കൈവിട്ടത്. ക്രമേണ തമിഴിലും തെലുങ്കിലും റഹ്മാന് അവസരങ്ങള്‍ കുറഞ്ഞു. ഡ്രീംസ് എന്ന ചിത്രത്തിലെ പൊലീസ് ഓഫീസര്‍ വേഷത്തിലൂടെ റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും ആ ചിത്രം പരാജയപ്പെട്ടതോടെ റഹ്മാന്റെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. ഇപ്പോള്‍ ഉജ്വലമായ തിരിച്ചുവരവിനുള്ള അവസരമാണ് റഹ്മാനെ തേടിയെത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X