twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉമാശങ്കരി കന്നഡത്തില്‍

    By Staff
    |

    ഉമാശങ്കരി കന്നഡത്തില്‍
    ജൂലൈ 15, 2004

    കുബേരന്‍, തിലകം, ഈ സ്നേഹതീരത്ത് തുടങ്ങിയ മലയാളചിത്രങ്ങളില്‍ നായികയായ ഉമാശങ്കരി കന്നഡയില്‍ അഭിനയിക്കുന്നു. കന്നഡക്കാരിയായ ഉമാശങ്കരി മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഒരു പിടി ചിത്രങ്ങളില്‍ വേഷമിട്ടതിന് ശേഷമാണ് മാതൃഭാഷയിലെ സിനിമയില്‍ അരങ്ങേറുന്നത്.

    തന്റെ അച്ഛന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഉമാശങ്കരി കന്നഡത്തില്‍ തുടക്കം കുറിക്കുന്നത്. നിര്‍മാതാവും സംവിധായകനുമായ ഡി. രാജേന്ദ്രബാബുവാണ് ഉമാശങ്കരിയുടെ അച്ഛന്‍. മലയാളത്തിലെ പഴയകാല നടി സുമിത്രയാണ് ഉമാശങ്കരിയുടെ അമ്മ. ഹിന്ദിയിലെ സൂപ്പര്‍ഹിറ്റായ മുന്നാഭായി എംബിബിഎസ് എന്ന ചിത്രത്തിന്റെ റീമേക്ക് ഉപ്പിദാദ എംബിബിഎസ് എന്ന പേരില്‍ രാജേന്ദ്രബാബു കന്നഡത്തില്‍ ഒരുക്കുകയാണ്. കന്നഡ സൂപ്പര്‍സ്റാര്‍ ഉപേന്ദ്ര നായകനായ ഈ ചിത്രത്തിലാണ് ഉമാശങ്കരി നായികയാവുന്നത്.

    കുബേരന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി അഭിനയിച്ചിട്ടുള്ള ഉമാശങ്കരിക്ക് ഏതാനും ചിത്രങ്ങളില്‍ കൂടി അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും മലയാളത്തില്‍ ഏറെ ശ്രദ്ധ നേടാനായില്ല. ഈ സ്നേഹതീരത്ത് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് ഉമാശങ്കരി അഭിനയിച്ചത്. പിന്നീട് ഈ നടിക്ക് മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞു.

    മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ഉമാശങ്കരി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മാതൃഭാഷയായ കന്നഡത്തില്‍ അഭിനയിക്കുന്നത് ഇപ്പോള്‍ മാത്രം. കന്നഡത്തില്‍ നേരത്തെ പല ഓഫറുകളും ലഭിച്ചുവെങ്കിലും അഭിനയപ്രധാനമായ കഥാപാത്രത്തിനായി കാത്തിരിക്കുകയായിരുന്നു ഈ നടി. ഉപ്പിദാദ എംബിബിഎസില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ഉമാശങ്കരി അവതരിപ്പിക്കുന്നത്.

    മൂന്ന് ഭാഷകളില്‍ ഒരേ സമയം ഒരു സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ റീമേക്ക് ഒരുങ്ങുന്നു എന്നത് ഒരു സവിശേഷതയാണ്. സഞ്ജയ്ദത്ത് നായനായി അഭിനയിച്ച മുന്നാഭായി എംബിബിഎസിന്റെ തമിഴ് റീമേക്കായ വസൂല്‍രാജ എംബിബിഎസില്‍ കമലഹാസനാണ് നായകനാവുന്നത്. ശങ്കര്‍ദാദ എംബിബിഎസ് എന്ന പേരില്‍ ഒരുക്കുന്ന തെലുങ്ക് റീമേക്കില്‍ ചിരഞ്ജീവിയാണ് നായകന്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X