ഒരു ചെറുപുഞ്ചിരി സെമറാംഗ് മേളയിലേക്ക്

By Staff

ഒരു ചെറുപുഞ്ചിരി സെമറാംഗ് മേളയിലേക്ക്
ജൂലായ് 16, 2001

ഇന്തോനേഷ്യയിലെ ജാവയില്‍ നടക്കുന്ന സെമറാംഗ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് എം. ടി. വാസുദേവന്‍നായര്‍ സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി തിരഞ്ഞെടുക്കപ്പെട്ടു.

ഏഷ്യന്‍ ചലച്ചിത്രമേളകളില്‍ ഏറെ ശ്രദ്ധേയമാണ് സെമറാംഗ് മേള. ജൂലായ് ആദ്യവാരം ജര്‍മ്മനിയില്‍ നടന്ന മ്യൂണിക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ചെറുപുഞ്ചിരി പ്രദര്‍ശിപ്പിച്ചിരുന്നു. ചലച്ചിത്ര നിരൂപകന്മാരുടെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രസി പുരസ്ക്കാരവും മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്ക്കാരവും മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരവും ചെറുപുഞ്ചിരി നേടിയിരുന്നു.

ജോണ്‍ പോള്‍ ഫിലിംസിന് വേണ്ടി ഏഷ്യാനെറ്റിന്റെ പങ്കാളിത്തത്തോടെ ജിഷ മേനോന്‍ നിര്‍മ്മിച്ച ഒരു ചെറുപുഞ്ചിരി വാര്‍ദ്ധക്യത്തിന്റെ ആകുലതകളും പ്രതീക്ഷകളും തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ചിത്രമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X