തുളസീദാസ് ചിത്രത്തില്‍ ജയസൂര്യ, വിനീത്കുമാര്‍
തുളസീദാസ് ചിത്രത്തില്‍ ജയസൂര്യ, വിനീത്കുമാര്‍
ജൂലായ് 16, 2002
തുളസീദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യയും വിനീത്കുമാറും നായകരാവുന്നു. പ്രണയമണിത്തൂവല്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ജയസൂര്യ ഊമപെണ്ണിന് ഉരിയാടാപയ്യന് ശേഷവും വിനീത്കുമാര്‍ കണ്‍മഷിക്കും ശേഷം അഭിനയിക്കുന്ന ചിത്രമാണിത്.
ഊമപെണ്ണിന് ഉരിയാടാപയ്യനില്‍ വില്ലനായി അരങ്ങേറിയ ഇന്ദ്രജിത്തും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. കൊച്ചിന്‍ഹനീഫ, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, സി. ഐ. പോള്‍, ജോസ് പെല്ലിശേരി, ബാബു സ്വാമി, ടി. എസ്. രാജു, മങ്കാ മഹേഷ്, ടി. ശോഭ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
കലൂര്‍ ഡെന്നീസും അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവുമെഴുതുന്നത്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര സംഗീതം പകരുന്നു.
ഷിര്‍ദിസായി ക്രിയേഷന്‍സിന്റെ ബാനറില്‍ പി. കെ. ആര്‍. പിള്ളയാണ് ചിത്രം നിര്‍മിക്കുന്നത്.
പ്രണയമണിത്തൂവലിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് തുളസീദാസ്. മിസ്റര്‍ ബ്രഹ്മചാരി എന്നാണ് മോഹന്‍ലാല്‍ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.


Click it and Unblock the Notifications