റീസണില്‍ മണിയും ബിജുവും
റീസണില്‍ മണിയും ബിജുവും
ജൂലൈ 16, 2004
നവാഗത സംവിധായകനായ ഇക്ബാല്‍ജി ഒരുക്കുന്ന റീസണ്‍ എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയും ബിജു മേനോനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സിബി മലയിലിന്റെ ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്ന ചിത്രത്തിന് ശേഷം ഇരുവരും നായകന്‍മാരായി അഭിനയിക്കുന്ന ചിത്രമാണിത്.
മനോജ് കെ. ജയനും റീസണില്‍ ഒരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. വെള്ളിനക്ഷത്രത്തിലൂടെ ശ്രദ്ധേയയായ കാര്‍ത്തികയാണ് ചിത്രത്തിലെ നായിക. മാള അരവിന്ദന്‍, മാമുക്കോയ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
സംവിധാകയനായ ഇക്ബാല്‍ജി തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ഛായ്രാഹണം ജിബു. ഷഹനാസ് ഇന്റര്‍നാഷണലിന് വേണ്ടി യഹ്യാ നിര്‍മിക്കുന്ന ചിത്രമാണ് റീസണ്‍.


Click it and Unblock the Notifications