മധു വീണ്ടും സജീവം
മധു വീണ്ടും സജീവം
ജൂലൈ 16, 2005
ഒരു ഇടവേളക്കു ശേഷം മധുവിന് വീണ്ടും സിനിമയില്‍ തിരക്കേറുന്നു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങളില്‍ ശക്തമായ വേഷമാണ് മധുവിന് ലഭിക്കുന്നത്.
ചതിക്കാത്ത ചന്തുവിലൂടെയാണ് മധു തിരിച്ചുവരവ് നടത്തിയത്. ഏതാനും രംഗങ്ങളില്‍ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ മധു അവതരിപ്പിച്ചത്. ഈ വര്‍ഷം കലാഭവന്‍ മണിയുടെയും മമ്മൂട്ടിയുടെയും ചിത്രങ്ങളിലും മധുവിന് ശ്രദ്ധേയമായ വേഷം ലഭിച്ചു.
ബെന്‍ ജോണ്‍സണില്‍ കലാഭവന്‍ മണി അവതരിപ്പിച്ച ജോണ്‍സണ്‍ എന്ന കഥാപാത്രത്തിന് പ്രചോദനവും കരുത്തുമാകുന്ന വേഷത്തിലാണ് മധു പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടി ചിത്രം തസ്കരവീരനിലും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു മധുവിന്. മമ്മൂട്ടി അവതരിപ്പിക്കുന്ന അറക്കളം ബേബി എന്ന കഥാപാത്രത്തിന്റെ മുത്തച്ഛനായ പൈലിയായി മധു വീണ്ടും സ്ക്രീനിലെത്തി.
ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നരനിലും മധുവിന് ഒരു പ്രധാനവേഷമുണ്ട്. നാടുവാഴികള്‍ പോലുള്ള ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം തകര്‍ത്തഭിനയിച്ച മധു വീണ്ടും സൂപ്പര്‍താരവുമായി ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.


Click it and Unblock the Notifications