സൂപ്പര്‍താരങ്ങള്‍ വീണ്ടും നവാഗതരുടെ ചിത്രങ്ങളില്‍

By Staff

സൂപ്പര്‍താരങ്ങള്‍ വീണ്ടും നവാഗതരുടെ ചിത്രങ്ങളില്‍
ജൂലൈ 16, 2005

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മമ്മൂട്ടിക്കും മോഹന്‍ലാലിനും നവാഗതരുടെ ചിത്രങ്ങള്‍ വലിയ നേട്ടമാണുണ്ടാക്കിക്കൊടുത്തത്. നീണ്ട കൈയടിയോടെ സ്വീകരിക്കപ്പെട്ട നവാഗരായ ബ്ലെസ്സിയുടെയും റോഷന്‍ ആന്‍ഡ്രൂസിന്റെയും ചിത്രങ്ങള്‍ സൂപ്പര്‍താരങ്ങളുടെ കരിയറില്‍ ഒരു കുതിച്ചുച്ചാട്ടത്തിന് വഴിയൊരുക്കി.

കഴിഞ്ഞ വര്‍ഷം ഏറ്റവുമേറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായ കാഴ്ച മമ്മൂട്ടിയുടെ താരമൂല്യം വര്‍ധിപ്പിച്ച ചിത്രമായിരുന്നു. മമ്മൂട്ടി ഏറ്റവും മികച്ച അഭിനയം കാഴ്ച വച്ച ചിത്രങ്ങളിലൊന്നായി എണ്ണപ്പെടുന്ന കാഴ്ച ഒരുക്കിയത് നവാഗതനായ ബ്ലെസ്സിയാണ്. ആദ്യമായി സ്വതന്ത്ര സംവിധായകന്റെ കുപ്പായമണിയുന്ന ബ്ലെസ്സിയുടെ കഴിവില്‍ വിശ്വസിച്ച് ഡേറ്റ് നല്‍കിയ മമ്മൂട്ടിക്ക് കാഴ്ച ഒരു നേട്ടമായി.

മോഹന്‍ലാലിന് ഒരു തിരിച്ചുവരവൊരുക്കിയ ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ ഉദയനാണ് താരം. ഏറെ കാലത്തിനു ശേഷം പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരു മെഗാഹിറ്റ് ചിത്രമെന്ന വിശേഷണത്തിന് അര്‍ഹമായ ഉദയനാണ് താരം മോഹന്‍ലാലിന്റെ അഭിനയമികവിന്റെ മാറ്റുരയ്ക്കാന്‍ പോന്ന ചിത്രമായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് എന്ന നവാഗത സംവിധായകന്‍ മലയാളത്തിന് സമ്മാനിച്ച ഉദയനാണ് താരം എന്ന മികച്ച ചിത്രം മോഹന്‍ലാലിന് അനിവാര്യമായി വേണ്ടിയിരുന്ന മെഗാഹിറ്റാണ് ഒരുക്കിയത്.

പല മുതിര്‍ന്ന സംവിധായകര്‍ക്കും കഴിയാത്ത നേട്ടമാണ് നവാഗത സംവിധായകര്‍ ഒരുക്കിയ ചിത്രങ്ങളിലൂടെ മമ്മൂട്ടിക്കും മോഹന്‍ലാലിനും ലഭിച്ചത്. ഹിറ്റുകളുടെ തുടര്‍ക്കഥ സൃഷ്ടിക്കുന്നതിനിടയിലും കാഴ്ചയിലെ മാധവന്‍ മമ്മൂട്ടിയുടെ കരിയറിലെ ഒരു അപൂര്‍വ കാഴ്ചയായി. ചില നവാഗത സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിച്ചത് കരിയറിലെ ഏറ്റവും കയ്പേറിയ അനുഭവമായി മാറിയിട്ടും റോഷന്‍ ആന്‍ഡ്രൂസിനെ വിശ്വസിച്ച് ഡേറ്റ് നല്‍കിയ മോഹന്‍ലാലിന് ഉദയനിലൂടെ മലയാളത്തിന്റെ പ്രിയനടനായി തിരിച്ചുവരവ് നടത്താന്‍ കഴിഞ്ഞു.

നവാഗതര്‍ സൃഷ്ടിച്ച ഈ വിജയാഘോഷത്തിന്റെ ലഹരി വിട്ടുമാറുന്നതിനു മുമ്പെ മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും പുതിയ സംവിധായകരുടെ ചിത്രങ്ങളില്‍ വേഷമിടുന്നു. സൂപ്പര്‍ഹിറ്റ് പ്രതീക്ഷകളുമായി രണ്ട് നവാഗതരുടെ ചിത്രങ്ങളില്‍ ഇരുവരും നായകരാവുന്നു. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ചിത്രങ്ങള്‍ക്കു ശേഷം ഇരുവരും അഭിനയിക്കുന്നത് നവാഗതരുടെ ചിത്രങ്ങളിലാണ്.

നവാഗതനായ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന രാജമാണിക്കം ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. ചിത്രീകരണം നടന്നുവരുന്ന നേരറിയാന്‍ സിബിഐക്കു ശേഷം മമ്മൂട്ടി ഈ ചിത്രത്തിലാണ് അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ മാനറിസങ്ങള്‍ ചൂഷണം ചെയ്യുന്ന വിധം ഒരുക്കിയിരിക്കുന്ന കഥാപാത്രമാണ് ഈ ചിത്രത്തിലെ കന്നുകാലിവില്പനക്കാരനായ രാജമാണിക്കം. ലാല്‍ജോസ്, പ്രമോദ് പപ്പന്‍, ബ്ലെസ്സി എന്നിവര്‍ക്കു പിന്നാലെ മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന സംവിധായകനാണ് അന്‍വര്‍ റഷീദ്.

നവാഗതനായ ഡോ. എസ്. ജനാര്‍ദനന്‍ ഒരുക്കുന്ന മഹാസമുദ്രത്തിന്റെ പൂജ ഈയിടെയാണ് കഴിഞ്ഞത്. മോഹന്‍ലാല്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഒരു മുക്കുവന്‍ കഥാപാത്രത്തെയാണ് സൂപ്പര്‍താരത്തിനായി ഈ ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. കടലിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പ്രമേയമാവുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത് ശക്തമായ ഒരു കഥാപാത്രമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X