അന്‍സാറിന്റെ ചിത്രത്തില്‍ ജിഷ്ണു, ഭാവന
അന്‍സാറിന്റെ ചിത്രത്തില്‍ ജിഷ്ണു, ഭാവന
ജൂലൈ 17, 2003
കിരീടമില്ലാത്ത രാജാക്കന്മാര്‍ എന്ന ചിത്രത്തിന് ശേഷം അന്‍സാര്‍ കലാഭവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജിഷ്ണുവും ഭാവനയും നായികാ നായകന്മാരാവുന്നു.
കമലിന്റെ നമ്മളിലൂടെ അരങ്ങേറിയ ജിഷ്ണവും ഭാവനയും വീണ്ടും ഒന്നിക്കുകയാണ് അന്‍സാര്‍ കലാഭവന്റെ ചിത്രത്തിലൂടെ. നമ്മളില്‍ രണ്ടാം നായകന്റെയും രണ്ടാം നായികയുടെയും വേഷങ്ങള്‍ ചെയ്ത ഇരുവരും ചില ചിത്രങ്ങളിലൂടെ നായികയും നായകനുമായി ഉയര്‍ന്നതിന് ശേഷമാണ് പുതിയ ചിത്രത്തില്‍ ഒന്നിക്കുന്നത്. ടു വീലര്‍, നാടോടിപ്പയ്യന്‍ എന്നീ ചിത്രങ്ങളില്‍ നായകനാവുന്ന ജിഷ്ണുവിന്റെ നാലാമത്തെ ചിത്രമാണിത്.
ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, ഹരിശ്രീ അശോകന്‍, നാരായണന്‍ കുട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍.
കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ബേണി ഇഗ്നേഷ്യസാണ് ഈണം പകരുന്നത്. ഛായാഗ്രണം എം. ഡി. സുകുമാരന്‍. എഡിറ്റിംഗ് ഹരിഹരപുത്രന്‍. സിനി ഫ്ലാഗ് നിര്‍മാണ കമ്പനിയുടെ ആദ്യചിത്രമാണിത്.


Click it and Unblock the Notifications