»   » അപര്‍ണ നായികയാവുന്ന ഡിസംബര്‍

അപര്‍ണ നായികയാവുന്ന ഡിസംബര്‍

Posted By:
Subscribe to Filmibeat Malayalam

അപര്‍ണ നായികയാവുന്ന ഡിസംബര്‍
ജൂലൈ 17, 2004

തമിഴ് സിനിമാ പ്രേക്ഷകരുടെ ഹരമായ ധനുഷ് നായകനായ പുതുക്കോട്ടൈ ശരവണന്‍ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ അപര്‍ണ മലയാളത്തിലെത്തുന്നു. അശോക് ആര്‍. നാഥ് സംവിധാനം ചെയ്യുന്ന ഡിസംബര്‍ എന്ന ചിത്രത്തില്‍ അപര്‍ണക്ക് നായികാവേഷമാണ്.

സഫലം എന്ന ചിത്രത്തിന് ശേഷം അശോക് ആര്‍. നാഥ് ഒരുക്കന്ന ചിത്രമാണ് ഡിസംബര്‍. ഡിസംബറിലൂടെ ഒരു പുതുമുഖം കൂടി മലയാളത്തിലെത്തുന്നു. സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയത്തില്‍ റാങ്ക് നേടിയ മഞ്ജുളന്‍ ആണ് ഈ ചിത്രത്തിലെ നായകന്‍.

ബാലചന്ദ്രമേനോന്‍, മനോജ് കെ. ജയന്‍, നെടുമുടി വേണു, ജിജോ തുടങ്ങിയ പ്രമുഖതാരങ്ങളും ഡിസംബറില്‍ വേഷമിടുന്നു. ഫോര്‍ ദി പീപ്പിളിന്റെ വിജയത്തെ തുടര്‍ന്ന് കാമ്പസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു പിടി ചിത്രങ്ങളില്‍ പെടുന്നതാണ് ഡിസംബറും. മെഡിക്കല്‍ കോളജിന്റെ പശ്ചാത്തലത്തില്‍ പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രമാണിത്.

ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് ജാസി ഗിഫ്റ്റാണ്. ഡെന്നീസ് ജോസഫ് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മധു നീലകണ്ഠനാണ്. ഡാഡില്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സാദിക്ക് അലിയാണ് ചിത്രം നിര്‍മിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X