തബു വീണ്ടും മലയാളത്തില്‍

By Staff

തബു വീണ്ടും മലയാളത്തില്‍
ജൂലൈ 17, 2004

മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് രണ്ടു തവണ നേടിയിട്ടുള്ള തബു അഭിനയപ്രധാനമായ വേഷം തേടി വീണ്ടും മലയാളത്തിലെത്തുന്നു. സന്തോഷ് ശിവന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് തബു നായികയാവുന്നത്.

സര്‍പ്പം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബിജു മേനോനാണ് നായകന്‍. ഷാരൂഖ്ഖാന്‍ നായകനായി വേഷമിടുകയും നിര്‍മിക്കുകയും ചെയ്ത ബിഗ് ബജറ്റ് ബോളിവുഡ് ചിത്രം അശോകക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍പ്പം. അശോകക്ക് പുറമെ ഹലോ, ടെററിസ്റ് എന്നിവയാണ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്തിട്ടുള്ള ചിത്രങ്ങള്‍.

തബു അഭിനയിക്കുന്ന മൂന്നാമത്തെ മലയാളചിത്രമാണ് സര്‍പ്പം. മോഹന്‍ലാലിന്റെ നായകയായി കാലാപാനിയിലൂടെയാണ് തബു മലയാളത്തിലെത്തിയത്. ഈ ചിത്രത്തില്‍ നിഷ്കളങ്കയായ ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷമായിരുന്നു തബുവിനെങ്കില്‍ രണ്ടാമത്തെ ചിത്രമായ കവര്‍സ്റോറിയില്‍ ഒരു ആധുനികപെണ്‍കുട്ടിയായാണ് തബു വേഷമിട്ടത്. കവര്‍സ്റോറിയില്‍ സുരേഷ് ഗോപിയുടെ നായികയായിരുന്നു തബു.

ഒരു ഇടവേളക്ക് ശേഷം ബിജു മേനോന് കിട്ടുന്ന കാമ്പുള്ള വേഷമാണ് സര്‍പ്പത്തിലേത്. തബുവിനോടൊപ്പം ബിജു മേനോന്‍ അഭിനയിക്കുന്നത് ആദ്യമായല്ല. തബു നായികയായ കവര്‍സ്റോറിയില്‍ ഒരു പ്രധാനവേഷം ബിജു മേനോന്‍ അവതരിപ്പിച്ചിരുന്നു.

സര്‍പ്പവും ഒരു ടിപ്പിക്കല്‍ സന്തോഷ് ശിവന്‍ ചിത്രമായിരിക്കും- ആര്‍ട് സിനിമയുടെ ക്യാന്‍വാസില്‍ കച്ചവട സിനിമയുടെ ചേരുവകള്‍ ചേര്‍ത്ത് ഒരുക്കുന്ന മറ്റൊരു സന്തോഷ് ശിവന്‍ ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X