നയന്‍ ഉടക്കിപ്പോയി; സദ വന്നു
നയന്‍ ഉടക്കിപ്പോയി; സദ വന്നു
ജൂലൈ 17, 2006
ജോഷിയുടെ സുരേഷ് ഗോപിയുടെ ജന്മത്തിലെ അതിഥിവേഷം ചെയ്യാനെത്തിയ നയന്‍താര സംവിധായകനുമായി ഉടക്കിയാണ് മടങ്ങിപ്പോയത്. മലയാളത്തില്‍ നിന്നുദിച്ച ഈ ചൂടന്‍ താരം ഒരു ഇടവേളക്കു ശേഷം വീണ്ടും മലയാളത്തിലെത്തുന്നതിനായി കാത്തിരുന്ന ആരാധകര്‍ ഇതോടെ നിരാശരായി. എന്നാല്‍ നയന്‍താരക്കു പകരം അതിഥിവേഷം അവതരിപ്പിക്കുന്നത് ചൂട് ഒട്ടും കുറയാത്ത മറ്റൊരു ഗ്ലാമര്‍ ഗേളാണെന്ന വാര്‍ത്ത പ്രേക്ഷകര്‍ക്ക് ആശ്വാസം പകരേണ്ടതാണ്.
ഒരു ഗാനരംഗത്തിനു പുറമെ ഒരു രംഗത്തില്‍ സുരേഷ് ഗോപിക്കൊപ്പവും അതിഥിതാരം പ്രത്യക്ഷപ്പെടുന്നുണ്ട്. ഗാനരംഗത്തില്‍ മാത്രമേ അഭിനയിക്കൂവെന്നായിരുന്നു നയന്‍താരയുടെ വാശി. അത് സംവിധായകന്‍ അംഗീകരിച്ചെങ്കിലും സിനിമാനടിയായി മാത്രമേ ഗാനരംഗത്തിലും പ്രത്യക്ഷപ്പെടുകയുള്ളൂവെന്നായി നയന്‍താര. അത് സമ്മതിക്കാഞ്ഞതോടെയാണ് നയന്‍താര പടം ഉപേക്ഷിച്ച് തിരിച്ചുപോയത്.
അതിഥിതാരമായി പകരമെത്തുന്നത് നയനോളം പോന്ന ഹോട്ട് പ്രോപ്പര്‍ട്ടിയായിരിക്കണമെന്ന് സംവിധായകനും നിര്‍മാതാവിനും നിര്‍ബന്ധമുണ്ടായിരുന്നു. റീമാസെന്‍, ദിയ, ഛായസിംഗ് എന്നിവരെ സമീപിച്ചുവെങ്കിലും അതൊന്നും ഒത്തുവന്നില്ല. ഒടുവിലാണ് വിക്രത്തിന്റെ അന്യനിലൂടെ പ്രശസ്തയായ സദ അതിഥിതാരമാവാന്‍ സമ്മതം മൂളിയത്. അന്യനിലെ ഗാനരംഗങ്ങളില്‍ വിക്രമിനൊപ്പം നൃത്തം ചവുട്ടി ഗ്ലാമര്‍ ഗേളുകളുടെ ഒന്നാം നിര പട്ടികയില്‍ സ്ഥാനമുറപ്പിച്ച സദ നയനോളം പോന്ന മാദകതിടമ്പ് തന്നെ.
ഗാനരംഗത്തില്‍ അഭിനയിക്കുന്നതിനൊപ്പം സുരേഷ് ഗോപിക്കൊപ്പം ഒരു രംഗത്തിലും സദ പ്രത്യക്ഷപ്പെടും.


Click it and Unblock the Notifications