ദിവ്യാഉണ്ണി കന്നടയിലേക്ക്

By Staff

Divya Unniതമിഴകത്തേക്ക് ചേക്കേറിയ ദിവ്യാഉണ്ണി കന്നടയിലേക്കും കടക്കുന്നു. കന്നട സംവിധായകന്‍ എസ്.നാരായണന്റെ ചിത്രത്തിലൂടെയാണ് ദിവ്യാ ഉണ്ണി കന്നടയിലേക്ക് പ്രവേശിക്കുന്നത്.

മലയാളത്തില്‍ ചിത്രങ്ങള്‍ കുറഞ്ഞപ്പോള്‍ തമിഴിലേക്ക് ചേക്കേറി ദിവ്യാ ഉണ്ണി തമിഴകത്ത് സ്ഥാനമുറപ്പിച്ചതിന് പിന്നാലെയാണ് കന്നടത്തിലേക്ക് കടക്കുന്നത്. 'വാനലു നീനെ ഭൂമിയിലും നീനെ' ('ഭൂമിയിലും നീ തന്നെ ആകാശത്തിലും നീ തന്നെ')എന്നാണ് ദിവ്യയുടെ ആദ്യകന്നടചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ നായികവേഷത്തിലാണ് ദിവ്യ അഭിനയിക്കുന്നത്.

ലളിത എന്നാണ് ദിവ്യയുടെ കഥാപാത്രത്തിന്റെ പേര്. തമിഴിലെ ഹിറ്റായിരുന്ന 'വീട്ടുവിശേഷങ്കള്‍' എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് ഇത്.

രണ്ടു നായകന്മാരാണ് ചിത്രത്തിലുള്ളത്. സംവിധായകന്‍ എസ്.നാരായണന്‍ തന്നെയാണ് ഒരു നായകന്‍. ശശികുമാറാണ് മറ്റൊരു നായകന്‍. കര്‍ണാടകത്തില്‍ നിന്നുള്ള ജനതാദള്‍ എംപിയാണ് ശശികുമാര്‍.

ശില്പ എന്ന പേരില്‍ കന്നടയില്‍ ചേക്കേറിയ ചിപ്പിക്കു പിന്നാലെയാണ് മലയാളത്തില്‍ നിന്ന് മറ്റൊരു നടി കൂടി കന്നടയിലേക്ക് പ്രവേശിക്കുന്നത്. കന്നടയില്‍ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച ചിപ്പി അവിടെ സ്ഥാനമുറപ്പിക്കുന്നതില്‍ വിജയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X