മോഹന്‍ലാല്‍-ഷാജി കൈലാസ് വീണ്ടും
മോഹന്‍ലാല്‍-ഷാജി കൈലാസ് വീണ്ടും
ജൂലൈ 18, 2003
താണ്ഡവത്തിന് ശേഷം ഷാജി കൈലാസും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. താണ്ഡവത്തിന്റെ പരാജയത്തിന്റെ കയ്പ് തീര്‍ക്കാന്‍ ഷാജി കൈലാസ് പുതിയൊരു തിരക്കഥാകൃത്തിനെയാണ് പുതിയ ചിത്രത്തില്‍ പരീക്ഷിക്കുന്നത്.
ഏറെ കൊട്ടിഘോഷങ്ങളോടെ എത്തിയ താണ്ഡവത്തിന് ദുര്‍ബലമായ കഥയും കുടുംബ പ്രേക്ഷകരെ മടുപ്പിക്കുന്ന ദ്വയാര്‍ഥ പ്രയോഗങ്ങളുമാണ് വിനയായത്. ചിത്രത്തിന്റെ പരാജയം ഷാജി കൈലാസിന് വലിയ തിരിച്ചടിയായിരുന്നു.
താണ്ഡവത്തിന് ശേഷം പിന്നീട് ഷാജി മലയാള ചിത്രമൊന്നുമൊരുക്കിയിട്ടില്ല. തമിഴില്‍ ചില ചിത്രങ്ങള്‍ ചെയ്യാനുള്ള ജോലികള്‍ക്കിടയിലാണ് മോഹന്‍ലാലുമായി ഒന്നിച്ച് വീണ്ടുമൊരു ചിത്രം ചെയ്യാന്‍ പദ്ധതിയിട്ടത്.
നേരത്തെ രഞ്ജി പണിക്കരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി വ്യാഘ്രം എന്നൊരു ചിത്രം ചെയ്യാന്‍ ഷാജി ആലോചിച്ചിരുന്നതാണ്. പിന്നീട് ഇത് ഉപേക്ഷിച്ചു. രഞ്ജി പണിക്കര്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സത്യമാണ് മോഹന്‍ാലലിന്റെ അടുത്ത ചിത്രം. ഇപ്പോള്‍ അഭിനയിച്ചുവരുന്ന ബാലേട്ടന്‍ പൂര്‍ത്തിയാക്കിയാല്‍ മോഹന്‍ലാല്‍ സത്യത്തില്‍ അഭിനയിക്കും.


Click it and Unblock the Notifications