ഇമ്മിണി നല്ല ജയസൂര്യ

By Staff

ഇമ്മിണി നല്ല ജയസൂര്യ
ജൂലൈ 18, 2004

സ്വപ്നം കൊണ്ടൊരു തുലാഭാരത്തിന് ശേഷം രാജസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യയും നവ്യാനായരും നായികാനായകന്‍മാരാവും. ഇമ്മിണി നല്ലൊരാള്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

സൂപ്പര്‍ഹിറ്റ് ചിത്രമായ ചതിക്കാത്ത ചന്തുവിന് ശേഷം ജയസൂര്യയും നവ്യാനായരും ഒന്നിച്ചഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇമ്മിണി നല്ലൊരാള്‍. ഗായിക റിമി ടോമി ഈ ചിത്രത്തില്‍ ഉപനായിക വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. റിമി ടോമി ആദ്യമായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ജയസൂര്യയുടെ സഹോദരിയായാണ് വേഷമിടുന്നത്.

ജയസൂര്യയെ നായകനാക്കി രാജസേനന്‍ ആദ്യമായി ഒരുക്കുന്ന ചിത്രമാണ് ഇമ്മിണി നല്ലൊരാള്‍. സുരേഷ്ഗോപിയും കുഞ്ചാക്കോ ബോബനും പ്രധാനകഥാപാത്രങ്ങളായി വേഷമിട്ട രാജസേനന്റെ സ്വപ്നം കൊണ്ടൊരു തുലാഭാരം ബോക്സോഫീസില്‍ വന്‍പരാജയമാണ് ഏറ്റുവാങ്ങിയത്. ജയസൂര്യ ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ് രാജസേനന്‍.

ലക്ഷ്യബോധമില്ലാത്ത ഒരു ചെറുപ്പക്കാരാനായാണ് ജയസൂര്യ ഇമ്മിളി നല്ലൊരാളില്‍ വേഷമിടുന്നത്. നര്‍മത്തിന്റെ മേമ്പൊടി ചാലിച്ച് ഒരു ചെറുപ്പക്കാരന്റെ ജീവിതനൊമ്പരങ്ങളുടെ കഥ പറയുകയാണ് രാജസേനന്‍ ഈ ചിത്രത്തില്‍. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് രാജസേനന്‍ തന്നെയാണ്.

ജനാര്‍ദനന്‍, സലിംകുമാര്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, കൊച്ചുപ്രേമന്‍, സുനില്‍ സി. മേനോന്‍, ബിന്ദു പണിക്കര്‍ എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നു.

ടാനി-സോണി ഫിലിംസിന്റെ ബാനറില്‍ ജോസഫ് ഓണിശേരില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം നല്‍കുന്നു. ക്യാമറ നമ്പ്യാതിരി. ആഗസ്തില്‍ ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രം നവംബറില്‍ റിലീസ് ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X