ഐഎഎസ് ഓഫീസറായി മണി
ഐഎഎസ് ഓഫീസറായി മണി
ജൂലൈ 08, 2005
ബെന്‍ ജോണ്‍സണ്‍ എന്ന ചിത്രം കലാഭവന്‍ മണിക്ക് ഒരു ബ്രെയ്ക്കാണ് നല്‍കിയത്. സൂപ്പര്‍താര ചിത്രങ്ങള്‍ മാത്രം വിജയിക്കുന്ന പ്രവണത നിലനില്‍ക്കുന്ന മലയാളത്തില്‍ മണി നായകനായി അഭിനയിച്ച ഒരു ചിത്രം സൂപ്പര്‍ഹിറ്റാവുന്നതാണ് കണ്ടത്.
മുന്‍നിര താരങ്ങളോട് മത്സരിക്കാന്‍ പോന്ന നടനാണ് താനെന്ന് മണി ബെന്‍ ജോണ്‍സണിലൂടെ തെളിയിച്ചു. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളിലൂടെയും നെടുങ്കന്‍ ഡയലോഗുകളിലൂടെയും മണി നിറഞ്ഞുനിന്ന ചിത്രമാണ് ബെന്‍ ജോണ്‍സണ്‍. ഈ ചിത്രം നേടിയ അപ്രതീക്ഷിത വിജയത്തോടെ മണിയെ നായകനാക്കി ഏതാനും ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.
ഇരട്ടസംവിധായകരായ അനില്‍ബാബുവിലെ അനില്‍ സംവിധാനം ചെയ്യുന്ന ലോകനാഥന്‍ ഐഎഎസ് ആണ് മണി നായകനാവുന്ന പുതിയ ചിത്രങ്ങളിലൊന്ന്. ഈ ചിത്രത്തില്‍ മണിക്ക് വളരെ വ്യത്യസ്തമായ വേഷമാണ്. അന്ധനായും പൊലീസ് ഇന്‍സ്പെക്ടറായുമൊക്കെ സിനിമയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള മണി ഈ ചിത്രത്തില്‍ ഐഎഎസ് ഓഫീസറായാണ് വേഷമിടുന്നത്.
അക്ബര്‍ ജോസ് സംവിധാനം ചെയ്യുന്ന ആണ്ടവന്‍ ആണ് മണിയുടെ മറ്റൊരു ചിത്രം. രാജേഷ് ജയരാമന്റെ കഥക്ക് കെ. ഗിരീഷ്കുമാര്‍ തിരക്കഥയും സംഭാഷണവും രചിക്കുന്നു. സിയാദ്കോക്കറാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications