twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുരുകന്‍ എന്ന തേപ്പുകാരന്‍

    By Staff
    |

    മുരുകന്‍ എന്ന തേപ്പുകാരന്‍
    ജൂലൈ 18, 2006

    മമ്മൂട്ടി ഒരു ഇമേജ് മാറ്റത്തിനുള്ള ശ്രമത്തിലാണ്. കോമഡി ടച്ചുള്ള ചിത്രങ്ങളുടെ ആവര്‍ത്തനവും പ്രജാപതിയുടെ പരാജയവും അഭിനയപ്രധാനമായ വേഷങ്ങളിലേക്ക് തിരിച്ചുപോകാന്‍ മമ്മൂട്ടിക്ക് പ്രേരണയായിരിക്കുന്നു. കറുത്ത പക്ഷികള്‍ എന്ന ചിത്രം മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ അത്തരമൊരു ശ്രമത്തിനുള്ള തുടക്കമാണ്.

    മുരുകന്‍ എന്ന തേപ്പുകാരനായാണ് കറുത്ത പക്ഷികളില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. പേരിലൊരു പഴമയുടെ സ്പര്‍ശമുണ്ടെങ്കിലും ജീവിത യാഥാര്‍ഥ്യങ്ങളുടെ കറുത്ത നിറം കാട്ടിത്തരുന്ന ഈ ചിത്രം പ്രേക്ഷകരെ തീര്‍ച്ചയായും ആകര്‍ഷിക്കുമെന്ന പ്രതീക്ഷ മമ്മൂട്ടിക്കും സംവിധായകന്‍ കമലിനുമുണ്ട്.

    മാണിക്യമായും ഗുലാനായും പ്രജാപതിയായും വെള്ളിത്തിരയില്‍ പ്രകടന തിമര്‍പ്പ് കാട്ടിയ മമ്മൂട്ടിക്ക് ഇനി തന്റെ അഭിനയ പ്രതിഭയുടെ സാധ്യതകളിലേക്ക് വീണ്ടും ഒരു സഞ്ചാരം. പൊന്തന്‍മാടയിലെയും സൂര്യമാനസത്തിലെയും കാഴ്ചയിലെയും കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുന്ന വേഷപ്പകര്‍ച്ചയാണ് ഈ ചിത്രത്തില്‍ മമ്മൂട്ടിയുടേത്.

    കറുത്ത പക്ഷികളില്‍ തുടങ്ങുന്ന മമ്മൂട്ടിയുടെ ഇമേജ് മാറ്റം ഡിസംബറിലെ ബ്ലെസ്സി ചിത്രത്തിലാണ് ഈ വര്‍ഷം അവസാനിക്കുക. തട്ടുപൊളിപ്പന്‍ ചിത്രങ്ങളുടെ താരമെന്ന ഇമേജ് ഈ ചിത്രങ്ങളോടെ പൊളിച്ചെഴുതപ്പെടുമെന്ന് സൂപ്പര്‍താരത്തെ പോലെ ആരാധകര്‍ക്കും വിശ്വസിക്കാം.

    കാഴ്ചയിലൂടെ മലയാളത്തിലെത്തിയ പത്മപ്രിയ വീണ്ടും മമ്മൂട്ടിക്കൊപ്പം കറുത്ത പക്ഷികളിലൂടെ ഒന്നിക്കുകയാണ്. ഭാര്‍ഗവചരിതത്തിലും നായികയായ പത്മപ്രിയക്ക് അടുത്ത മമ്മൂട്ടി ചിത്രത്തിലും വേഷമിടാന്‍ അവസരം ലഭിച്ചിരിക്കുന്നു. ശ്രേയ ആര്യയാണ് ചിത്രത്തിലെ മറ്റൊരു നായിക.

    തൃശൂരില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. ജി.വി.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വല്ലഭനാണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X