twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാത്താനും ആസിഡും

    By Staff
    |

    സാത്താനും ആസിഡും
    ജൂലായ് 18, 2002

    നഗരത്തിലെ അറിയപ്പെടുന്ന ക്രിമിനിലുകളാണ് സാത്താനും ആസിഡും. അവരുടെ യഥാര്‍ഥ പേരെന്തെന്ന് ആര്‍ക്കുമറിയില്ല. പക്ഷേ ഈ പേരുകള്‍ കേട്ടാല്‍ നഗരം കിടുങ്ങിവിറക്കും.

    എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് സാത്താനും ആസിഡും. പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് പോലും അവരെ തളക്കാനാവില്ല. അവര്‍ പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എന്തിനും പോന്ന ഒരു സംഘം തന്നെയുണ്ട്.

    എ. കെ. സാജനും എ. കെ. സന്തോഷും സംവിധാനം ചെയ്യുന്ന വയലന്‍സില്‍ താരസന്തതികളായ പൃഥ്വിരാജും സജി സോമനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണിവ. സാത്താനായി പൃഥ്വിരാജും ആസിഡായി സജി സോമനും. സോമന്റെ മകന്‍ സജി സോമന്റെ ആദ്യചിത്രമാണിത്.

    ആസിഡിന്റെയും സാത്താന്റെയും ജീവിതത്തിലേക്ക് എയ്ഞ്ചല്‍ എന്ന പെണ്‍കുട്ടി കടന്നുവന്നത് തീര്‍ത്തും ആകസ്മികമായാണ്. അവളുടെ വരവ് അവരുടെ ജീവിതത്തില്‍ പല മാറ്റങ്ങളുമുണ്ടാക്കി.

    കൊച്ചി നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. കൊച്ചി നഗരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുനടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്.

    തിരക്കഥാകൃത്തുക്കളായ എ. കെ. സാജനും എ. കെ. സന്തോഷും ആദ്യമായാണ് സംവിധാനരംഗത്തെത്തുന്നത്.

    ചന്ദ്ര ലക്ഷ്മണ്‍ ആണ് എയ്ഞ്ചലിനെ അവതരിപ്പിക്കുന്നത്. സീനാ ജോര്‍ജ് എന്ന പുതുമുഖം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയരാഘവന്‍, വിജയകുമാര്‍, ബാബുരാജ്, മധുപാല്‍, സുബൈര്‍, ബീന, സരിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

    ഛായാഗ്രഹണം ജിബു ജേക്കബ്. വൃന്ദാവന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രാജന്‍ ആലത്താണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X