സിമ്രാന്‍ തെലുങ്കില്‍
സിമ്രാന്‍ തെലുങ്കില്‍
ജൂലൈ 19, 2004
വിവാഹത്തിന് ശേഷം അഭിനയജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞിരുന്ന സിമ്രാന്‍ ഇപ്പോഴിതാ സിനിമയില്‍ വീണ്ടും സജീവമാവുന്നു. വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നതു വരെ തമിഴിലെ നമ്പര്‍ വണ്‍ നടിയായിരുന്ന സിമ്രാന്‍ അഭിനയജീവിതത്തിലേക്കുള്ള രണ്ടാം വരവില്‍ തെലുങ്കിലും പരീക്ഷണം നടത്തുന്നു.
ദാസരി നാരായണറാവു സംവിധാനം ചെയ്യുന്ന ചിന്താമണി എന്ന ചിത്രത്തിലാണ് സിമ്രാന്‍ അഭിനയിക്കുന്നത്. ചിന്താമണിയില്‍ അഭിനയിക്കുന്നതിനായി സിമ്രാന്‍ കരാറൊപ്പിട്ടുകഴിഞ്ഞു.
അഭിനയിച്ചൂപൂര്‍ത്തിയാക്കാന്‍ ബാക്കിയുണ്ടായിരുന്ന ന്യൂ, ഉദയം എന്നീ ചിത്രങ്ങളിലെ ഏതാനും രംഗങ്ങളില്‍ സിമ്രാന്‍ വിവാഹത്തിന് ശേഷം അഭിനയിച്ചിരുന്നു. സിമ്രാന്‍ അതിരുകടന്ന ഗ്ലാമര്‍ പ്രദര്‍ശനം നടത്തിയെന്നതിന്റെ ന്യൂ എന്ന ചിത്രം വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. സൂര്യയാണ് ഈ ചിത്രത്തിലെ നായകന്‍.
ശക്തിചിദംബരം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ സിമ്രാനും ഭര്‍ത്താവ് ദീപക് ഭാഗയും നായികാനായകന്‍മാരായി അഭിനയിക്കുന്നുണ്ട്. സുന്ദര്‍ സംവിധാനം ചെയ്യുന്ന ചാര്‍മിനാര്‍ എക്സ്പ്രസ് ആണ് സിമ്രാന്റെ മറ്റൊരു ചിത്രം. ബധിരയും മൂകയുമായ യുവതിയായാണ് ഈ ചിത്രത്തില്‍ സിമ്രാന്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications