മമ്മൂട്ടിയുടെ വേഷം
മമ്മൂട്ടിയുടെ വേഷം
ജൂലൈ 19, 2004
ബാലേട്ടന്റെ വിജയത്തോടെ സംവിധായകരുടെ ഒന്നാം നിരയിലേക്ക് ഉയര്‍ന്ന വി. എം. വിനു ഒരുക്കുന്ന അടുത്ത ചിത്രത്തില്‍ അടുത്ത മമ്മൂട്ടി നായകനാവും. വേഷം എന്നാണ് ചിത്രത്തിന്റെ പേര്.
തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന ജയറാം ചിത്രം മയിലാട്ടത്തിന് ശേഷം വി. എം. വിനു ഒരുക്കുന്ന ചിത്രമാണിത്. മമ്മൂട്ടി നായകനാവുന്ന ചിത്രത്തില്‍ മുരളിയും ഇന്ദ്രജിത്തും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ല.
സര്‍ഗചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് വേഷം നിര്‍മിക്കുന്നത്. ടി. എ. റസാക്ക് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നു.
പല്ലാവൂര്‍ ദേവനാരായണന്‍ ആണ് ഇതിന് മുമ്പ് മമ്മൂട്ടിയെ നായകനാക്കി വി. എം. വിനു സംവിധാനം ചെയ്ത ചിത്രം. പ്രഗത്ഭനായ തായമ്പക വിദ്വാനായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിച്ചത്. ഗിരീഷ് പുത്തഞ്ചേരി ആദ്യമായി തിരക്കഥ രചിച്ച ഈ ചിത്രം വിജയമായിരുന്നില്ല.
വിനുവിന്റെ മറ്റൊരു പ്രൊജക്ട് മോഹന്‍ലാല്‍ ചിത്രമാണ്. ഞങ്ങളുടെ ചന്ദ്രേട്ടന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് മമ്മൂട്ടി ചിത്രത്തിന് ശേഷമായിരിക്കും നടക്കുന്നത്. ബാലേട്ടന്റെ ശില്പികളായ മോഹന്‍ലാലും വി. എം. വിനുവും ടി. എ. ഷാഹിദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.


Click it and Unblock the Notifications