twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആനച്ചന്തത്തിനെതിരെ ആനസ്നേഹികള്‍

    By Staff
    |

    ആനച്ചന്തത്തിനെതിരെ ആനസ്നേഹികള്‍
    ജൂലൈ 19, 2006

    ആനക്കമ്പക്കാരനായ ജയറാമാണ് ആനച്ചന്തത്തിലെ നായകന്‍. ജയറാം ഈ ചിത്രത്തില്‍ അഭിനയിക്കുന്നതും ആനസ്നേഹിയായാണ്. പക്ഷേ അതൊന്നും ഈ ചിത്രത്തിനെതിരെ തിരിയുന്നതില്‍ നിന്നും ആനസ്നേഹികളെ പിന്തിരിപ്പിക്കുന്നില്ല.

    ആനക്കമ്പക്കാരനായ ജയറാം ആനയോടുള്ള വാത്സല്യം ഉള്ളുനിറയെ കൊണ്ടുനടക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആനച്ചന്തത്തിനെതിരെ ആനസ്നേഹികള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചുകഴിഞ്ഞു. മംഗലക്കുന്നു ഗണപതി എന്ന ആന ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് 1975ലെ ജന്തുനിയമത്തിന്റെ ലംഘനമാണെന്നാണ് അവരുടെ ആരോപണം.

    കേന്ദ്ര വിവര വിനിമയ വകുപ്പിനും മൃഗക്ഷേമ ബോര്‍ഡിനും കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിനുമാണ് ആനസ്നേഹികളുടെ അസോസിയേഷന്‍ നിവേദനം നല്‍കിയിരിക്കുന്നത്.

    ആനസ്നേഹിയായി സിനിമയില്‍ അഭിനയിക്കുന്നതില്‍ ജയറാം ആഹ്ലാദവാനാണെങ്കിലും യഥാര്‍ഥ ആനസ്നേഹം ഇത്തരം നിയമലംഘനങ്ങള്‍ക്ക് അനുവദിക്കില്ലെന്ന നിലപാടിലാണ് ആനസ്നേഹികളുടെ സംഘടന.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X