ഒടുവില്‍ ദിലീപ് ചക്കരപ്പൊട്ടനായി

By Staff

ഒടുവില്‍ ദിലീപ് ചക്കരപ്പൊട്ടനായി
ജൂലൈ 19, 2006

ദിലീപിന്റെ കാത്തിരിപ്പിന് വിരാമമായി. ഇനി അദ്ദേഹത്തിന് ഊമയായി അഭിനയിക്കാം. ഒരു പ്രമുഖ സംവിധായകന്റെ ചിത്രം പോലും ഉപേക്ഷിച്ച് വര്‍ഷങ്ങളായുള്ള ദിലീപിന്റെ കാത്തിരിപ്പിനൊടുവിലാണ് ലോഹിതദാസ് തിരക്കഥയും ക്യാമറയും അദ്ദേഹത്തിനു മുഖത്തിനു നേര്‍ക്ക് തിരിക്കുന്നത്.

ലോഹിതദാസിന്റെ പുതിയ ചിത്രമാണ് ചക്കരപ്പൊട്ടന്‍. ഈ ചിത്രത്തില്‍ സംസാരശേഷിയില്ലാത്ത ഒരു യുവാവായാണ് ദിലീപ് അഭിനയിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ദിലീപിനായി ലോഹിതദാസ് മനസില്‍ കരുതിവച്ചിരുന്ന കഥാപാത്രമാണിത്. പക്ഷേ അത് തിരക്കഥയിലും ക്യാമറക്ക് മുന്നിലും യാഥാര്‍ഥ്യമാവാന്‍ അവസരമെത്തിയത് ഇപ്പോള്‍ മാത്രം.

ലോഹിതദാസിന്റെ ചക്കരപ്പൊട്ടനു വേണ്ടി വിനയന്റെ ഉരിയാടാപ്പയ്യനെ ഉപേക്ഷിച്ചയാളാണ് ദിലീപ്. വിനയന്റെ ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തില്‍ നായകനാവാന്‍ ദിലീപിനെയായിരുന്നു ആദ്യം ക്ഷണിച്ചിരുന്നത്. എന്നാല്‍ ലോഹിയുടെ ചക്കരപ്പൊട്ടന്‍ തനിക്കായി കാത്തിരിക്കുകയാണെന്നിരിക്കെ രണ്ടു ചിത്രങ്ങളില്‍ ഊമയായി വേഷമിടാന്‍ താത്പര്യമില്ലെന്ന് ദിലീപ് വിനയനെ അറിയിച്ചു. ദിലീപില്ലെങ്കിലും ചിത്രം ചെയ്യുമെന്ന വാശിയില്‍ വിനയന്‍ ജയസൂര്യയെ ഉരിയാടാപ്പയ്യനാക്കി.

തന്റെ തീരുമാനം അബദ്ധമായോ എന്ന് ദിലീപിന് പിന്നീട് തോന്നിയിരിക്കണം. ലോഹിതദാസിന്റെ കരിയറിലെ തളര്‍ച്ചക്കിടയില്‍ ചക്കരപ്പൊട്ടന്‍ അനിശ്ചിതമായി നീട്ടിവയ്ക്കപ്പെട്ടു. ആ പ്രൊജക്ട് നടക്കുമോയെന്നു പോലും സംശയമായി. അതിനിടയില്‍ വിനയന്റെ ഉരിയാടാപ്പയ്യന്‍ ഹിറ്റായി. ജയസൂര്യ പുതിയ യുവതാരവുമായി. ദിലീപിനു പകരം വിനയന്‍ കണ്ടെത്തിയ ജയസൂര്യ ഒരു ഘട്ടത്തില്‍ ചതിക്കാത്ത ചന്തു പോലുള്ള ചിത്രങ്ങളില്‍ വീണ്ടും ദിലീപിന്റെ പകരക്കാരനായി. ചക്കരപ്പൊട്ടന്‍ എന്ന കടലാസിലെ പ്രൊജക്ട് തനിക്ക് പാരയായോ എന്ന് ദിലീപ് സംശയിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...

ഒടുവില്‍ ആ ചക്കരപ്പൊട്ടന്‍ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം യാഥാര്‍ഥ്യമാവുകയാണ്. കരിയറിലെ വലിയ തിരിച്ചടികള്‍ക്കു ശേഷം ലോഹിതദാസ് മനസിലെ പഴയ കഥാപാത്രത്തിന്റെ മുഖം വീണ്ടും മിനുക്കിയെടുക്കുന്നു. സംഭാഷണങ്ങളില്ലാത്ത സംവേദനവുമായി ഒരു കഥാപാത്രം ഒരുങ്ങുന്നു. ഭ്രാന്തനായും മന്ദബുദ്ധിയായും പെണ്ണിനെ പോലെ പെരുമാറുന്നവനായും സ്ക്രീനില്‍ പല വേഷങ്ങളണിഞ്ഞ ദിലീപിന്റെ മറ്റൊരു പരീക്ഷണം.

ജോക്കറിലൂടെ ദിലീപിന് കരിയറിലെ വലിയൊരു ബ്രേക്ക് നല്‍കിയ ലോഹിതദാസ് ഇപ്പോള്‍ ഒരു ദിലീപ് ചിത്രത്തിലൂടെ തന്റെ കരിയറില്‍ ഒരു ബ്രേക്ക് കണ്ടെത്താന്‍ ശ്രമിക്കുകയാണ്. കരിയറിലെ ക്ഷീണകാലത്തില്‍ നിന്ന് ഒരു ഉയിര്‍ത്തെഴുന്നേല്പിനായി ലോഹി കഥയെഴുതുകയാണ്. ചക്കരപ്പൊട്ടന്റെ തിരക്കഥ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X