വിനീത്കുമാറിന്റെ മഴനൂല്‍ക്കനവ്
വിനീത്കുമാറിന്റെ മഴനൂല്‍ക്കനവ്
ജൂലൈ 20, 2003
പ്രണയമണിത്തൂവലിന് ശേഷം വിനീത്കുമാര്‍ നായകനാവുന്ന ചിത്രമാണ് മഴനൂല്‍ക്കനവ്. നന്ദന്‍ കാവില്‍ എന്ന നവാഗത സംവിധായകനാണ് ചിത്രം ഒരുക്കുന്നത്.
വി. എം. വിനുവിന്റെ കണ്‍മഷിയിലൂടെ നായകനടനായ വിനീത്കുമാര്‍ നായകവേഷം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. മോഹന്‍ലാല്‍ ചിത്രമായ ദേവദൂതനിലൂടെയാണ് ബാലതാരമായിരുന്ന വിനീത്കുമാര്‍ തിരിച്ചുവന്നത്.
ചാരുലതയാണ് ചിത്രത്തിലെ നായിക. നരേന്ദ്രപ്രസാദ്, ജഗതി ശ്രീകുമാര്‍, മാമുക്കോയ, പറവൂര്‍ ഭരതന്‍, സ്ഫടികം ജോര്‍ജ്, ബാബു സ്വാമി, യദുകൃഷ്ണന്‍, യതീന്ദ്രന്‍, മോഹന്‍ ചീക്കിലോട്, യമുന, കണ്ണൂര്‍ ശ്രീലത, മീനാക്ഷി, ഗിരിജാ രവീന്ദ്രന്‍, പ്രസന്ന എന്നിവരാണ് ചിത്രത്തില്‍ വേഷമിടുന്ന മറ്റ് താരങ്ങള്‍.
സതീഷ് കെ. സതീഷാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം രാജീവ് രവി. ഷൈമ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍കുമാറാണ് ചിത്രം നിര്‍മിച്ചത്.


Click it and Unblock the Notifications