twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മേഘാനായര്‍ നായികയാവുന്ന ഹായ്

    By Staff
    |

    മേഘാനായര്‍ നായികയാവുന്ന ഹായ്
    ജൂലൈ 20, 2004

    കെ. ആര്‍. രാംദാസ് സംവിധാനം ചെയ്യുന്ന ഹായ് എന്ന ചിത്രത്തിലൂടെ ഒരു പുതുമുഖനായിക കൂടി മലയാളത്തിലെത്തുന്നു- മേഘാനായര്‍. വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ റിയാസ്ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍.

    ചാരുഹാസന്‍, ജഗതി ശ്രീകുമാര്‍, ഷാജു, സലിംകുമാര്‍, ഇന്ദ്രന്‍സ്, മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി, ജഗന്നാഥസിംഗ്, പൂര്‍ണിമ, അനാമിക, ശ്രുതി, പൊന്നി, മഞ്ജുപിള്ള, മീനാ ഗണേഷ് തുടങ്ങിയവര്‍ വേഷമിടുന്ന ചിത്രത്തില്‍ തമിഴ് താരങ്ങളായ മണിവര്‍ണനും കോവൈ സരളയും അഭിനയിക്കുന്നുണ്ട്.

    നഗരത്തിലെ ഫ്ലാറ്റില്‍ കഴിയുന്ന മേനോന് മൂന്ന് പെണ്‍മക്കളാണുള്ളത്. നേവിയിലായിരുന്ന മകന്‍ നേരത്തെ മരിച്ചിരുന്നു. ഒരു കാലത്ത് സമ്പന്നനായിരുന്ന മേനോന്‍ ഇപ്പോള്‍ സാമ്പത്തികമായി അത്ര നല്ല സ്ഥിതിയിലല്ല. മൂത്തമകള്‍ ആരതി ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. ഇളയമകള്‍ ആതിര വികലാംഗയാണ്. മറ്റൊരു മകള്‍ വികലാംഗയാണ്. ആരതിയുടെ ഓഫീസിലെ ജോലിക്കാരിയ തൃപ്തയാണ് അവര്‍ക്ക് സഹായത്തിനുണ്ടായിരുന്നത്. ഇതിനിടയിലാണ് ഫ്ലാറ്റിലെ വാച്ച്മാന്‍ ശേഖരന്റെമരുമകനായ വിനോദ് എന്ന ചെറുപ്പക്കാരന്‍ മേനോന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. വിനോദിന്റെ വരവ് അവരുടെ ജീവിതത്തില്‍ ചില വഴിത്തിരിവുകള്‍ക്ക് കാരണമായി.

    വിനോദായി റിയാസ്ഖാനും തൃപ്തയായി മേഘാനായരുമാണ് വേഷമിടുന്നത്. മേനോനെ ചാരുഹാസനും ആനന്ദയെ ഷാജുവും ശേഖരനെ ജഗതിയും ആതിരയെ അനാമികയും അവതരിപ്പിക്കുന്നു.

    തിരക്കഥയുംസംഭാഷണവും രചിച്ചിരിക്കുന്നത് വി. ആര്‍. ഗോപാലകൃഷ്നാണ്. ഛായാഗ്രഹണം ഉത്പല്‍ വി. നായനാര്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X