കാവ്യ-സുനില്‍ ജോഡി വീണ്ടും
കാവ്യ-സുനില്‍ ജോഡി വീണ്ടും
ജൂലൈ 20, 2005
അന്നൊരിക്കല്‍ എന്ന ചിത്രത്തിലാണ് കാവ്യാ മാധവനും സുനിലും ആദ്യമായി നായികാനായകന്‍മാരാവുന്നത്. ചിത്രം വിജയിച്ചില്ലെങ്കിലും കാവ്യ-സുനില്‍ ജോഡി ശ്രദ്ധിക്കപ്പെട്ടു.
ശരത് സംവിധാനം ചെയ്യുന്ന ശീലാവതി എന്ന ചിത്രത്തിലൂടെയാണ് പിന്നീട് ഇരുവരും ഒന്നിക്കുന്നത്. ഇരുവര്‍ക്കും ഏറെ അഭിനയസാധ്യതയുള്ള വേഷങ്ങളുള്ള ഈ ചിത്രം റിലീസ് ചെയ്യാനിരിക്കുന്നതേയുള്ളൂ. അതിനിടെ മൂന്നാമത്തെ ചിത്രത്തിനായി കാവ്യയും സുനിലും ഒന്നിക്കുന്നു.
നവാഗതനായ സുകു മേനോന്‍ സംവിധാനം ചെയ്യുന്ന ചാരുമുഖി എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചഭിനയിച്ചിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
അരുണ്‍, ജഗതി ശ്രീകുമാര്‍, ബാബു നമ്പൂതിരി, മാമുക്കോയ, രാമു, സതീഷ്, അന്ന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഫിലിം ഇന്ത്യയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications