ശ്രീനിയുടെ യെസ് യുവര്‍ ഓണര്‍

By Staff

ശ്രീനിയുടെ യെസ് യുവര്‍ ഓണര്‍
ജൂലൈ 20, 2006

ശ്രീനിവാസനെ നായകനാക്കി വി.എം.വിനു സംവിധാനം ചെയ്യുന്ന ചിത്രത്തിന് യെസ് യുവര്‍ ഓണര്‍ എന്ന് പേരിട്ടു. നീതിക്കും ന്യായത്തിനുമായി പോരാടുന്ന ഒരു അഭിഭാഷകന്റെ വേഷത്തിലാണ് ശ്രീനിവാസന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ചിതറിയവര്‍ എന്ന ചിത്രത്തിലാണ് ഇതിനു മുമ്പ് ശ്രീനിവാസന്‍ നായകനായത്. സമാന്തര സിനിമാ സ്വഭാവമുള്ള ആ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പ്രജാപതിയിലും ഭാര്‍ഗവചരിതത്തിലും ബല്‍റാം വേഴ്സസ് താരാദാസിലും ശ്രദ്ധേയമായ ചില വേഷങ്ങള്‍ ചെയ്തതിനു ശേഷമാണ് ശ്രീനി നായകന്റെ വക്കീല്‍ കുപ്പായമണിയുന്നത്.

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.വി.ഗംഗാധരനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 27ന് കൊച്ചിയില്‍ തുടങ്ങും.

മലയാളത്തിലെ തിരക്കേറിയ നടിയായി മാറിക്കഴിഞ്ഞ പത്മപ്രിയയാണ് ചിത്രത്തിലെ നായിക. ഒരു മനുഷ്യാവകാശ പ്രവര്‍ത്തകയായാണ് പത്മപ്രിയ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ടി.ദാമോദരനാണ് തിരക്കഥ രചിക്കുന്നത്. ബല്‍റാം വേഴ്സസ് താരാദാസിനു ശേഷം ടി.ദാമോദരന്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. ഗാനങ്ങള്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X