'ചലച്ചിത്ര'യുടെ ചലച്ചിത്രോത്സവം 27 മുതല്‍

By Staff

തിരുവനന്തപുരം: ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജൂലായ് 27 വെള്ളിയാഴ്ച തുടങ്ങും.

ലോകസിനിമയുടെയും ഇന്ത്യന്‍ സിനിമയുടെയും മികച്ച പരിഛേദമാണ് ഇക്കുറി ഒരുക്കിയിരിക്കുന്നതെന്ന് ചലച്ചിത്ര ഭാരവാഹികള്‍ ജൂലായ് 21 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജഗ്മോഹന്‍ മുന്ദ്രയുടെ 'ബവന്ദര്‍' എന്ന ചിത്രത്തോടെ തുടങ്ങുന്ന മേളയിലെ അവസാന ചിത്രം ഹോളിവുഡ് ചിത്രമായ 'പെര്‍ഫെക്ട് സ്റോം' ആയിരിക്കും.

50 വര്‍ഷത്തെ ഫ്രെഞ്ച് ചലച്ചിത്രമെന്ന പേരില്‍ ഫ്രഞ്ച് ചിത്രങ്ങളുടെ റെട്രോസ്പെക്ടീവ് സംഘടിപ്പിച്ചിട്ടുണ്ട്. ഗൊദാര്‍ദ്, റെനെ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഹംഗേറിയന്‍ ചലച്ചിത്രകാരന്‍ മാര്‍ത്താ മെസറോസിന്റെ ചിത്രങ്ങളുടെ റെട്രോസ്പെക്ടീവും മേളയുടെ ആകര്‍ഷണമായിരിക്കും.

ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ചിത്രങ്ങള്‍, ഓസ്ക്കാര്‍ നേടിയ ചിത്രങ്ങള്‍ അയര്‍ലന്‍ഡ്, ബ്രസീല്‍, നോര്‍വെ, ഹംഗറി, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ചിത്രങ്ങള്‍ എന്നിവയും മേളയില്‍ പ്രദര്‍ശിപ്പിക്കും. അമ്പത് വര്‍ഷത്തെ സിനിമ എന്ന പേരിലുള്ള സെമിനാര്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജഗ്മോഹന്‍ മുന്ദ്ര, മജീദ് മജീദി, നന്ദിതാ ദാസ് തുടങ്ങിയവര്‍ മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X