twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശിവാജി ഗണേശന്‍ അന്തരിച്ചു

    By Staff
    |

    ചെന്നൈ: തമിഴ്സിനിമയിലെ ഇതിഹാസമായിരുന്ന നടന്‍ ശിവാജി ഗണേശന്‍ അന്തരിച്ചു. ജൂലായ് 21 ശനിയാഴ്ച വൈകുന്നേരം ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന് 74 വയസ്സായിരുന്നു.

    Sivaji Ganesan അടുത്തിടെ ചലച്ചിത്രമേഖലയ്ക്ക് നല്കിയ സംഭാവനകളെ പരിഗണിച്ച് അദ്ദേഹത്തിന് ഷെവലിയര്‍ പുരസ്കാരം ലഭിച്ചിരുന്നു. നേരത്തെ ദാദാസാഹേബ് ഫാല്‍കേ അവാര്‍ഡും ശിവാജിയ്ക്ക് ലഭിച്ചിട്ടുണ്ട്. തമിഴ് സിനിമാലോകത്ത് എംജിആറിന് തുല്ല്യം ആരാധകരെ നേടിയ നടനായിരുന്നു ശിവാജി. അണ്ണാദുരെയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ദ്രാവിഡ മുന്നേറ്റ കഴകത്തില്‍ അംഗമായിരുന്നെങ്കിലും രാഷ്ട്രീയത്തില്‍ ശോഭിച്ചില്ല.

    Sivaji Ganesan50 കളില്‍ ശിവജി രാജാവിന്റെ റോളില്‍ അവിസ്മരണീയമായ അഭിനയം കാഴ്ചവച്ചതോടെയാണ് ഗണേശന് 'ശിവജി' എന്ന വിശേഷണം പേരിന് മുന്നില്‍ ചാര്‍ത്തിക്കിട്ടിയത്. നാടകത്തില്‍ സ്ത്രീവേഷം കെട്ടിക്കൊണ്ടാണ് ശിവജി ഗണേശന്‍ അഭിനയരംഗത്തേക്ക് കടക്കുന്നത്. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി തിരക്കഥയെഴുതിയ 'പരാശക്തി' എന്ന സിനിമയിലൂടെയാണ് ശിവാജി ഗണേശന്‍ സിനിമാരംഗത്തേക്ക് കടന്നത്. ശിവാജി 300 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ശിവാജി ഗണേശന്റെ നായികമാരില്‍ ഒരാളായിരുന്നു. 1966ല്‍ പത്മശ്രീ പുരസ്കാരം അദ്ദേഹത്തെ തേടിവന്നു. 1988ല്‍ പത്മഭൂഷണും ലഭിച്ചു. ശിവാജി അവസാനമായി അഭിനയിച്ചത് രാജാ കുമാരന്‍ എന്ന തമിഴ്സിനിമയിലാണ്- 1994ല്‍.

    ഭാര്യയും തമിഴിലെ പ്രമുഖനടന്‍ പ്രഭുവടക്കം നാല് മക്കളുമുണ്ട്. നാല് ദിവസം മുമ്പാണ് ശിവജിയെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാനും വര്‍ഷങ്ങള്‍ മുമ്പ് ശിവാജിയെ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു.

    സഫലമാകാത്ത മോഹം

    മറാഠി രാജാവ് ശിവാജിയെ കൂടാതെ തമിഴ് കവി സുബ്രഹ്മണ്യ ഭാരതി, കവി തിരുവള്ളുവര്‍, സ്വാതന്ത്യ്ര സമരസേനാനി വി.ഒ. ചിദംബരം പിള്ള എന്നിവരുള്‍പ്പെടെ നിരവധി ഇതിഹാസപുരുഷരെ കഥാപാത്രങ്ങളായി വെള്ളിത്തിരയില്‍ ശിവാജി അവതരിപ്പിച്ചിട്ടണ്ട്.

    എങ്കിലും ശിവാജിയുടെ മനസ്സില്‍ ഒരു മോഹം മാത്രം സഫലമാകാതെ അവശേഷിച്ചു- സാമൂഹ്യ പരിഷ്കര്‍ത്താവ് പെരിയാര്‍ ഇ.വി. രാമസ്വാമിയായി അഭിനയിക്കണമെന്നതായിരുന്നു ആ മോഹം. അടുത്തുള്ള പലരോടും ഈ ആഗ്രഹം അദ്ദേഹം അറിയിച്ചിരുന്നു. ആ സിനിമയ്ക്ക് കരുണാനിധി തിരക്കഥയെഴുതണമെന്നതുമായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

    ജയലളിതയുടെ വളര്‍ത്തുമകനായ വി. എന്‍. സുധാകരന്‍ ശിവാജിയുടെ ചെറുമകള്‍ ശാന്തലക്ഷ്മിയുടെ ഭര്‍ത്താവാണ്. നേരത്തെ സുധാകരനെ തള്ളിപ്പറഞ്ഞ ജയലളിത ഈയിടെ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം സുധാകരനെ അറസ്റ് ചെയ്തിരുന്നു. ഇത് ശിവാജിയെ വല്ലാതെ നോവിച്ചിരുന്നതായി കുടുംബവൃത്തങ്ങള്‍ പറയുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X