പോപ് ഗായിക നിവേദിത മലയാള ചിത്രത്തില്‍

By Staff

പോപ് ഗായിക നിവേദിത മലയാള ചിത്രത്തില്‍
ജൂലായ് 21, 2002

ശ്രദ്ധേയയായ ഇന്ത്യന്‍ പോപ്പ് ഗായികയും നര്‍ത്തകിയുമായ നിവേദിത മലയാള ചിത്രത്തില്‍ അഭിനയിക്കുന്നു. സംവിധായകന്‍ ശിവപ്രസാദിന്റെ സഹസംവിധായകനും പരസ്യചിത്ര സംവിധായകനുമായ സുനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ഉത്തര എന്ന ചിത്രത്തിലൂടെയാണ് നിവേദിത മലയാളത്തിലെത്തുന്നത്.

ഉമ് ഹെ ഐഡി, ദില്‍ കുര്‍ബാന്‍ ജാന്‍ കുര്‍ബാന്‍, പ്രേം ദിവാനി രാധാറാണി എന്നീ സംഗീത ആല്‍ബങ്ങളിലൂടെ ഹിന്ദി പോപ്പ് ഗായകര്‍ക്കിടയില്‍ ശ്രദ്ധേയമായ സ്ഥാനമാണ് നിവേേദിത നേടിയത്. കാര്‍ഗില്‍ സൈനികര്‍ക്ക് സമര്‍പ്പിച്ച പ്രേം ദിവാനി രാധാറാണി വന്‍വിജയമായിരുന്നു.

ഉത്തരയില്‍ ടൈറ്റില്‍ റോളിലാണ് നിവേദിത അഭിനയിക്കുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞ ഒരു ഗ്രാമത്തിലെ ദൈവീക ശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഉത്തര എന്ന സ്ത്രീയുടെ അനുഭവങ്ങളാണ് ചിത്രത്തിന്റെ കാതല്‍.

ലാലാണ് ചിത്രത്തിലെ നായകന്‍. അതിര്‍ത്തി ഗ്രാമത്തിലെ ഒരു കോണ്‍ട്രാക്ടറായി അഭിനയിക്കുന്ന ലാലിന്റെ ഒരു വ്യത്യസ്ത കഥാപാത്രമാണ് ഈ ചിത്രത്തില്‍. വിജയരാഘവന്‍, മുരുകന്‍, മേളരഘു, മണികണ്ഠന്‍, ഗോപാല്‍, കുക്കു പരമേശ്വരന്‍, താരാ കല്യാണ്‍, മീനാഗണേഷ്, നവ്യ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ബിജുരാജിന്റേതാണ് കഥ. ബൈജു എന്‍. നായരും സുനില്‍ കളത്തിലും ചേര്‍ന്ന് തിരക്കഥ രചിക്കുന്നു. ഛായാഗ്രഹണം സാജന്‍ കളത്തില്‍. എസ്. രമേശന്‍നായരുടെ വരികള്‍ക്ക് ബേണി ഇഗ്നേഷ്യസ് സംഗീതം പകരുന്നു.

ഹാര്‍വെസ്റ് മൂവീസിന്റെ ബാനറില്‍ ബോബന്‍ ജോസഫ് കോയിപ്പള്ളിയും മനോജ് മാന്നാറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X