ഷീല തിരിച്ചുവരുന്നു

By Staff

ഷീല തിരിച്ചുവരുന്നു
ജൂലൈ 21, 2003

ഒരു കാലത്ത് മലയാളി പ്രേക്ഷകരുടെ പ്രിയനായികയായിരുന്ന ഷീല വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തുന്നു. സത്യന്‍ അന്തിക്കാടിന്റെയും ഇസ്മയില്‍ ഹസ്സന്റെയും ചിത്രങ്ങളിലൂടെയാണ് വര്‍ഷങ്ങളോളം മലയാള സിനിമയില്‍ നായികാനടിയായി വാണ ഷീല തിരിച്ചുവരവ് നടത്തുന്നത്.

പ്രേംനസീറിന്റെയും സത്യന്റെയും മധുവിന്റെയും ജയന്റെയും നായികയായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച ഷീല വിവാഹത്തിന് ശേഷമാണ് സിനിമയില്‍ നിന്ന് മാറിനിന്നത്. ഷീലയുടെ മകന്‍ വിഷ്ണുവും ഇപ്പോള്‍ അഭിനയരംഗത്താണ്. ഫൈവ് സ്റാര്‍ ഹോസ്പിറ്റല്‍ എന്ന മലയാള ചിത്രത്തിലൂടെ സിനിമയിലെത്തിയ വിഷ്ണു ഇപ്പോള്‍ തമിഴ് സീരിയലുകളില്‍ അഭിനയിച്ചുവരികയാണ്.

സത്യന്‍ അന്തിക്കാടിന്റെ പേരിടാത്ത ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് ഷീല അവതരിപ്പിക്കുന്നത്. മൂവി ക്ഷേത്രയുടെ ബാനറില്‍ മീശ മാധവന്റെ നിര്‍മാതാക്കളായ സുബൈറും സുധീഷും നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ രചന രഞ്ജന്‍ പ്രമോദിന്റേതാണ്. മീശ മാധവന്റെ രചനയും രഞ്ജന്‍ പ്രമോദിന്റേതായിരുന്നു.

സയാമീസ് ഇരട്ടകള്‍ എന്ന ചിത്രത്തിന് ശേഷം ഇസ്മയില്‍ ഹസ്സന്‍ സംവിധാനം ചെയ്യുന്ന വിരല്‍ത്തുമ്പിലാരോ എന്ന ചിത്രമാണ് ഷീല അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം. ഇതിലും ഷീല അവതരിപ്പിക്കുന്നത് പ്രാധാന്യമുള്ള വേഷമാണ്. കഥ ലാല്‍ ജോസിന്റേതാണ്. ഗ്വാളിയോര്‍ ഫിലിംസിന്റെ ബാനറില്‍ ജെമിനി മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്.

വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചുവരണമെന്ന താത്പര്യം പ്രകടിപ്പിച്ചതോടെ ഒട്ടേറെ ഓഫറുകള്‍ തന്നെ തേടിയെത്തിയിരുന്നുവെന്ന് ഷീല പറഞ്ഞു. എന്നാല്‍ അഭിനയസാധ്യതയുള്ളതും പ്രാധാന്യമുള്ളതുമായ കഥാപാത്രങ്ങള്‍ ഇപ്പോഴാണ് ലഭിച്ചത്. വര്‍ഷത്തില്‍ രണ്ടില്‍ കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്നാണ് തീരുമാനം. അതുകൊണ്ട് ഈ വര്‍ഷം ഇനി വേറെ ചിത്രങ്ങളില്‍ അഭിനയിക്കില്ല- ഷീല പറഞ്ഞു.

അഭിനയം നിര്‍ത്തിയിട്ട് 17 വര്‍ഷങ്ങളായെങ്കിലും സിനിമാരംഗത്തു നിന്ന് ഷീല പൂര്‍ണമായും വിട്ടുനിന്നിരുന്നില്ല. ഒരു സിനിമക്ക് കഥയെഴുതിയ ഷീല ഒരു ടെലി ഫിലിം നിര്‍മിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X