കമലിന്റെ പെരുമഴക്കാലം
കമലിന്റെ പെരുമഴക്കാലം
ജൂലൈ 21, 2004
മഞ്ഞുപോലൊരു പെണ്‍കുട്ടിക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പെരുമഴക്കാലം എന്ന് പേരിട്ടു. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ ലാല്‍ മീഡിയായില്‍ നടന്നു.
തന്റെ പതിവുശൈലിയില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള കഥയാണ് കമല്‍ പെരുമഴക്കാലത്തില്‍ പറയുന്നത്. മീരാ ജാസ്മിനും കാവ്യാ മാധവനുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ടി. എ. റസാക്കാണ്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം നല്‍കുന്നു. ഛായാഗ്രഹണം പി. സുകുമാര്‍. രസികര്‍ ഫിലിംസിന്റെ ബാനറില്‍ കമലിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന സലിം പടിയത്താണ് ചിത്രം നിര്‍മിക്കുന്നത്. കോഴിക്കോട്ടും പാലക്കാട്ടുമായി ചിത്രീകരണം നടക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചിങ്ങം ഒന്നിന് തുടങ്ങും.
കൊച്ചിയിലെ ലാല്‍ മീഡിയായില്‍ നടന്ന പൂജാവേളയില്‍ സംവിധായനകന്‍ സിബി മലയിലാണ് ഭദ്രദീപം കൊളുത്തിയത്. സിയാദ് കോക്കര്‍, സിദ്ദിക്ക് കാക്കശേരി, ലാല്‍, കാവ്യാമാധവന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.


Click it and Unblock the Notifications