ദിലീപ് നവാഗതന്റെ ചിത്രത്തില്‍
ദിലീപ് നവാഗതന്റെ ചിത്രത്തില്‍
ജൂലൈ 21, 2005
ദിലീപിന്റെ അടുത്ത ചിത്രം ഒരുക്കുന്നത് ഒരു നവാഗത സംവിധായകനാണ്. എസ്. എല്‍. പുരത്തിന്റെ മകന്‍ ജയസൂര്യയാണ് പുതിയ ദിലീപ് ചിത്രം ഒരുക്കുന്നത്.
ചാന്തുപ്പൊട്ടിനു ശേഷം ദിലീപ് അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞു. സ്പീഡ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജയസൂര്യ തന്നെയാണ്. പാണ്ടിപ്പട പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തതിനാല്‍ ദിലീപിന്റെ പ്രതീക്ഷ ഇനി അടുത്ത ചിത്രങ്ങളിലാണ്.
നവാഗത സംവിധായകരെന്ന നിലയില്‍ അക്ബര്‍ ജോസിന്റെ ചിത്രത്തിലാണ് ഇതിന് മുമ്പ് ദിലീപ് അഭിനയിച്ചിട്ടുള്ളത്. മഴത്തുള്ളിക്കിലുക്കം എന്ന ആ ചിത്രം വേണ്ട വിജയമായില്ല. ഇതിനിടെ കരിയറില്‍ പുതിയ ഉയരങ്ങളിലെത്തിയ മഴത്തുള്ളിക്കിലുക്കത്തിനു ശേഷം നവാഗതര്‍ക്കാര്‍ക്കും ഡേറ്റ് നല്‍കിയിരുന്നില്ല
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദിലീപിന്റെയും അടുത്ത ചിത്രങ്ങളൊരുക്കുന്നത് നവാഗതരാണെന്ന പ്രത്യേകത കൂടിയുണ്ട്. നവാഗതനായ അന്‍വര്‍ ഒരുക്കുന്ന മമ്മൂട്ടി ചിത്രം രാജമാണിക്കത്തിന്റെ ചിത്രീകരണം നടന്നുവരികയാണ്. നരന്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്നത് നവാഗതനായ ഡോ. എസ്. ജനാര്‍ദനന്റെ മഹാസമുദ്രം എന്ന ചിത്രത്തിലാണ്.


Click it and Unblock the Notifications