ഭാവനക്ക് ചിത്രം മതി; പരസ്യചിത്രം വേണ്ട
ഭാവനക്ക് ചിത്രം മതി; പരസ്യചിത്രം വേണ്ട
ജൂലൈ 21, 2006
തമിഴിലെ ഒന്നാം നിര നടിമാരായി വിലസുന്ന അസിനും നയന്‍താരക്കുമിടയില്‍ ഒരു പ്രധാന വ്യത്യാസമുണ്ട്. അസിന്‍ പരസ്യചിത്രങ്ങളില്‍ വിലസുമ്പോള്‍ നയന്‍താര പരസ്യചിത്രങ്ങളില്‍ അഭിനയിക്കാനേ തയ്യാറല്ല.
അസിനും നയന്‍താരക്കുമൊപ്പമാണ് തമിഴില്‍ ഇപ്പോള്‍ ഭാവനയുടെയും സ്ഥാനം. ഗ്ലാമര്‍വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറല്ലെങ്കിലും ഭാവനക്ക് മികച്ച പ്രൊജക്ടുകളാണ് തമിഴില്‍ ലഭിക്കുന്നത്. തമിഴിന്റെ പുതിയ ഹരമായി ഭാവന മാറിക്കഴിഞ്ഞു. താരമൂല്യം കുത്തനെ ഉയരുന്നതോടെ വന്‍കിട ബ്രാന്റുകളുടെ പരസ്യചിത്രങ്ങളില്‍ അഭിനയിക്കാനുള്ള ക്ഷണം ഭാവനയെയും തേടിയെത്തി.
മലയാളത്തില്‍ നിന്നെത്തി തമിഴകം കീഴടക്കിയ നയന്‍താര അതിനു വേണ്ടി നിര്‍ലോഭം ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയ്യാറായിരുന്നു. എന്നാല്‍ അതിരു കടന്ന ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയ്യാറല്ലാത്ത അസിനെയാണ് ഭാവന മാതൃകയാക്കുന്നത്. അതേ സമയം പരസ്യചിത്രങ്ങളുടെ കാര്യത്തില്‍ ഭാവന നയന്‍താരയുടെ വഴിയേയാണ്.
പരസ്യചിത്രങ്ങളില്‍ അഭിനയിക്കാനുള്ള ക്ഷണങ്ങളെല്ലാം ഭാവന നിരസിക്കുകയാണ്. ഒട്ടേറെ പരസ്യചിത്രങ്ങളില്‍ അഭിനയിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് ഭാവന പറയുന്നു.


Click it and Unblock the Notifications