twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശിവാജിഗണേശന്റെ സംസ്കാരം തിങ്കളാഴ്ച

    By Staff
    |

    ചെന്നൈ: തമിഴ്സിനിമാലോകത്തെ ഇതിഹാസമായിരുന്ന അന്തരിച്ച ശിവാജി ഗണേശന്റെ ജഡം ജൂലായ് 23 തിങ്കളാഴ്ച സംസ്കരിക്കും. പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന ശിവാജിയുടെ ജഡം ഒരു നോക്കുകാണാന്‍ ആരാധകര്‍ ശിവാജി ഗണേശന്റെ ടി. നഗറിലുള്ള വീട്ടിലേക്ക് ഒഴുകുകയാണ്.

    Sivaji Ganesan പലപ്പോഴും അനിയന്ത്രിതമാകുന്ന തിരക്കില്‍ പെട്ട് അദ്ദേഹത്തെ ഒരു നോക്കുകാണാന്‍ കഴിയാത്ത ആരാധകര്‍ കലഹിക്കുന്നതു കാണാമായിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസുകാര്‍ക്ക് നന്നെ കഷ്ടപ്പെടേണ്ടിവരുന്നു. പലരും വിഷമം ഉള്ളിലടക്കാന്‍ കഴിയാതെ ഉറക്കെ പൊട്ടിക്കരയുകയാണ്. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ജീവിതത്തിന്റെ നാനാതുറയില്‍ പെട്ടവര്‍ ടി. നഗറിലെത്തിക്കൊണ്ടിരിക്കുകയാണ്.

    Sivaji Ganesanഞായറാഴ്ച എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ് കോണ്‍ഗ്രസിന് വേണ്ടി റീത്ത് സമര്‍പ്പിച്ചു. മുന്‍ ധനകാര്യമന്ത്രി പി. ചിദംബരവും അന്ത്യോപചാരമര്‍പ്പിക്കാനെത്തി. സ്വിറ്റ്സര്‍ലാന്റില്‍ ഷൂട്ടിംഗിലായിരുന്ന പ്രഭു ഞായറാഴ്ച രാവിലെയാണ് വീട്ടിലെത്തിയത്.

    ശിവാജി ഗണേശനോടുള്ള ആദരവിന്റെ ഭാഗമായി തമിഴ് സിനിമാലോകം ഒന്നടങ്കം ഞായറാഴ്ച പ്രവര്‍ത്തനം നിര്‍ത്തിവച്ചു. തിയറ്ററുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഡിഎംകെ നേതാവ് എം. കരുണാനിധി, ഡിഎംകെ ജനറല്‍ സെക്രട്ടറി അമ്പഴകന്‍, മുന്‍ കേന്ദ്രമന്ത്രി കെ.വി. തങ്ക ബാലു , എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോ എന്നിവര്‍ അദ്ദേഹത്തിന്റെ വസതി സന്ദര്‍ശിച്ചു.

    മകന്‍ പ്രഭു ശിവാജിയുടെ മൃതദേഹത്തിനടുത്ത് തന്നെയുണ്ട്. വരുന്നവരെല്ലാം അവരുടെ ദു:ഖം പ്രഭുവിനെ അറിയിക്കുന്നത് കാണാമായിരുന്നു. മലയാള സിനിമാലോകത്തെ പ്രതിനിധീകരിച്ച ് നടന്‍ മമ്മൂട്ടിയും എത്തിയിരുന്നു. രജനീകാന്ത്, ഭാരതിരാജ, നടി രാധ, പഴയകാല നടി മനോരമ എന്നിവര്‍ അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി. .

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X