ഐ. വി. ശശി-മമ്മൂട്ടി ടീം വീണ്ടും
ഐ. വി. ശശി-മമ്മൂട്ടി ടീം വീണ്ടും
ജൂലൈ 22, 2003
വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ഐ. വി. ശശിയും മമ്മൂട്ടിയും ഒന്നിക്കുന്നു. അറിയാതെ... എന്ന ചിത്രത്തിന് ശേഷം ഐ. വി. ശശി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഐ. വി. ശശി തന്റെ സുവര്‍ണകാലത്ത് മമ്മൂട്ടിയോടൊന്നിച്ച് ഒട്ടേറെ ഹിറ്റുകള്‍ തീര്‍ത്തിരുന്നു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒരുമിപ്പിച്ച് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തിട്ടുള്ളത് ഐ. വി. ശശിയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഐ. വി. ശശി മമ്മൂട്ടിയുമായി ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് മറ്റൊരു ഹിറ്റാണ്.
മമ്മൂട്ടി ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ രചന ബാബു ജനാര്‍ദനന്റേതാണ്. ബിജു, അലന്‍, ഷിബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
പൃഥ്വിരാജിനെ നായകനാക്കി മറ്റൊരു ചിത്രവും ഐ. വി. ശശി ഒരുക്കുന്നുണ്ട്. പ്രബലന്‍ എന്നാണ് ഈ ചിത്രത്തിന്റെ പേര്. ഐ. വി. ശശി പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ അവസാനത്തെ ചിത്രമായ അറിയാതെ റിലീസ് ചെയ്തിട്ടില്ല.


Click it and Unblock the Notifications