മുരളി നായകനാവുന്ന പ്രവാസം
മുരളി നായകനാവുന്ന പ്രവാസം
ജൂലൈ 22, 2003
നവാഗത സംവിധായകനായ കാളിദാസ് പുതുമന ഒരുക്കുന്ന ചിത്രത്തില്‍ മുരളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പ്രവാസം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മേഘനാഥന്‍, ഹരിശാന്ത്, നാരായണന്‍ നായര്‍, ദേവ്, മങ്കാ മഹേഷ്, റോസിലിന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
കാളിദാസ് പുതുമനയുടേതു തന്നെയാണ് രചന. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് കൈതപ്രം വിശ്വനാഥ് സംഗീതം പകരുന്നു. യേശുദാസ്, ജയചന്ദ്രന്‍, ചിത്ര എന്നിവരാണ് ഗായകര്‍.
ഛായാഗ്രഹണം കെ. ജി. ജയന്‍. നേച്ചര്‍ ഫിലിംസിന്റെ ബാനറില്‍ ലീന ആര്‍. ചന്ദ്രനാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications