ഷീല വീണ്ടും ജയറാമിനൊപ്പം
ഷീല വീണ്ടും ജയറാമിനൊപ്പം
ജൂലൈ 22, 2004
ഷീലയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ജയറാം ചിത്രത്തിലൂടെയായിരുന്നു. മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാടിന്റെ ജയറാം ചിത്രം ഷീലയുടെ തിരിച്ചുവരവ് ഉജ്ജ്വലമാക്കി.
അതിന് ശേഷം പൃഥ്വിരാജിന്റെ അമ്മയായി അകലെ എന്ന ശ്യാമപ്രസാദ് ചിത്രത്തില്‍ അഭിനയിച്ചെങ്കിലും ചിത്രം വിപണിയില്‍ പരാജയമായിരുന്നു. ജയറാമിലൂടെ വീണ്ടും ഒരു വന്‍വിജയമാണ് ഷീല പ്രതീക്ഷിയ്ക്കുന്നത്.
അനില്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തില്‍ ഷീലയ്ക്ക് തികച്ചും വ്യത്യസ്തമായ റോളാണെന്ന് പറയുന്നു. അമ്മ-അമ്മൂമ്മ വേഷങ്ങളില്‍ അഭിനയിക്കാന്‍ ധാരാളം അവസരം എത്തുന്നുണ്ടെങ്കിലും ഷീല അതെല്ലാം നിരസിയ്ക്കുകയാണ്. കഥ നോക്കി, കഥാപാത്രം വ്യത്യസ്തമാണെന്നുറപ്പുവരുത്തി മാത്രമേ ഷീല ഡേറ്റ് കൊടുക്കുന്നുള്ളൂ. ഇതിനിടെ ഒരു എയ്ഡ്സ് രോഗിണിയായ സ്ത്രീയുടെ വേഷത്തില്‍ അഭിനയിക്കണമെന്ന മോഹം ഷീല പ്രകടിപ്പിച്ചിരുന്നു. തന്റെ ഇഷ്ടവേഷത്തിന് കാത്തിരിയ്ക്കുകയാണ് മലയാളത്തിലെ ഈ മികവുറ്റ അഭിനേത്രി.
ഭരത് സിദ്ധാര്‍ത്ഥ് ഫിലിംസ് ഈ ചിത്രം നിര്‍മ്മിയ്ക്കും. ബെന്നി പി. നായരമ്പലം തിരക്കഥയെഴുതുന്നു. ദേവയാനിയാണ് ഈ ചിത്രത്തിലെ നായിക. സംഗീതം വിദ്യാസാഗര്‍. ആഗസ്തില്‍ ചിത്രീകരണം തുടങ്ങും.


Click it and Unblock the Notifications