twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശിവാജി ഗണേശന്റെ ജഡം സംസ്കരിച്ചു

    By Staff
    |

    ജൂലായ് 23, 2001

    ചെന്നൈ: തമിഴ് സിനിമയിലെ ഇതിഹാസനടന്‍ ശിവാജി ഗണേശന്റെ മൃതദേഹം ജൂലായ് 23 തിങ്കളാഴ്ച സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

    തിങ്കളാഴ്ച പുലര്‍ച്ചയോടെ തന്നെ ശിവാജി ഗണേശന്റെ വസതിയായ അണ്ണാഇല്ലത്തിന് മുമ്പില്‍ ആരാധകരുടെ വലിയൊരു നിര രൂപപ്പെട്ടിരുന്നു. രാവിലെ 7.30ന് അദ്ദേഹത്തിന്റെ ജഡം വീട്ടില്‍ നിന്നും പുറത്തെടുത്തു. പൂമാലകളാല്‍ അലങ്കരിച്ച വാഹനത്തിലേക്ക് മാറ്റി.

    ബസന്ത് നഗറിലെ വൈദ്യുതിശ്മശാനത്തിലെത്തിച്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കരിച്ചത്. ആയുധധാരികളായ പൊലീസുദ്യോഗസ്ഥര്‍ ആചാരവെടികള്‍ മുഴക്കി. ജഡം വൈദ്യുതിശ്മശാനത്തിലേക്കെടുക്കുന്നതിന് മുന്‍പ് പൊലീസ് ബാന്‍ഡ് സംഗീതം മുഴക്കി. ചടങ്ങുനടന്നുകൊണ്ടിരിക്കുമ്പോള്‍ ദു:ഖം നിയന്ത്രിക്കാനാകാതെ ആരാധകര്‍ ഉറക്കെ പൊട്ടിക്കരയുന്നത് കാണാമായിരുന്നു.

    അണ്ണാ ടി നഗറില്‍ നിന്നും ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിലേക്കുള്ള യാത്രയില്‍ മകന്‍ പ്രഭുവിനും രാംകുമാറിനും പുറമെ തമിഴ് സിനിമാരംഗത്തെ താരങ്ങളെല്ലാം അനുഗമിച്ചിരുന്നു. രജനീകാന്ത്, കമലാഹാസന്‍, വിജയകാന്ത്, സത്യരാജ്, ശരത് കുമാര്‍, വിജയ്കുമാര്‍, വിജയ്, ഭാരതിരാജ, വൈരമുത്തു, ഇളയരാജ എന്നിവര്‍ വാഹനത്തില്‍ മൃതദേഹത്തിന് അടുത്തായി നിരന്നിരുന്നു.

    വാഹനത്തിനെ അനുഗമിക്കാന്‍ പതിനായിരങ്ങള്‍ തിക്കിത്തിരക്കി. എംജിആറിന്റെയും അണ്ണാദുരൈയുടെയും മരണസമയത്ത് മാത്രമേ ഇത്രയും വലിയ ജനക്കൂട്ടം ഉണ്ടായിട്ടുള്ളൂ എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ടി നഗറിലെ വസതിയില്‍ നിന്ന് 25 കിലോമിറ്റര്‍ അകലെയുള്ള ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിലെത്തിലേക്കുള്ള യാത്രയില്‍ വഴിയോരത്തും ജനങ്ങള്‍ തിക്കിത്തിരക്കുന്നുണ്ടായിരുന്നു. പഴയകാല നടന്മാരായ ജെമിനി ഗണേശന്‍, നാഗേഷ്, കെ. ഭാഗ്യരാജ് എന്നിവര്‍ ഘോഷയാത്രയില്‍ പങ്കെടുക്കുന്നതിന് പകരം ശ്മശാനത്തിലേക്ക് നേരിട്ടെത്തി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X