ദിലീപ്-സംയുക്ത വീണ്ടും
ദിലീപ്-സംയുക്ത വീണ്ടും
ജൂലായ് 23, 2002
ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപും സംയുക്താ വര്‍മയും നായികാ നായകന്മാരാകുന്നു. കുബേരനു ശേഷം ദിലീപും സംയുക്തയും ഒന്നിക്കുന്ന ചിത്രമാണിത്.
പട്ടണത്തില്‍ സുന്ദരന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സുന്ദരേശന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. സുന്ദരേശന്റെ ഭാര്യ രാധാമണിയായി സംയുക്താ വര്‍മയും.
എസ് എസ് എല്‍ സി വരെയേ സുന്ദരേശന്‍ പഠിച്ചിട്ടുള്ളൂ. റേഷന്‍ കട നടത്തുന്ന സുന്ദരേശന്റെ ഭാര്യയായി ജീവിതത്തിലേക്ക് കടന്നുവന്നത് എം എസ്സിക്കാരിയായ രാധാമണിയാണ്. വിവാഹത്തിന് ശേഷം കിട്ടുന്ന സമയത്തൊക്കെ ഭാര്യയുടെ അടുത്ത് കഴിയാനായിരുന്നു സുന്ദരേശന് താത്പര്യം. കഴിയുന്നതും വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് അയാളൊഴിവാക്കി. ഇതിനിടയിലാണ് രാധാമണിയ്ക്ക് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ ജോലി ലഭിക്കുന്നത്. തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാവുന്ന പ്രശ്നങ്ങളും രസകരമായ സംഭവങ്ങളുമാണ് പട്ടണത്തില്‍ സുന്ദരന്‍ പറയുന്നത്.
ദിലീപിനെയും സംയുക്താ വര്‍മയെയും കൂടാതെ ജഗതി, ഇന്നസെന്റ് , കൊച്ചിന്‍ ഹനീഫ,സിദ്ദിഖ്, പൂര്‍ണ്ണിമാമോഹന്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. എം. സിന്ധുരാജിന്റേതാണ് രചന.
നരേന്ദ്രന്‍ മകന്‍ ജയകാന്തനു ശേഷം സംവിധായകന്‍ സത്യന്‍ അന്തിക്കാട് പട്ടണത്തില്‍ സുന്ദര ന് വേണ്ടി ഗാനം രചിക്കുന്നു. സത്യന്‍ അന്തിക്കാടിന്റെയും കൈതപ്രത്തിന്റെയും ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് മോഹന്‍ സിതാര. യേശുദാസ്, ജയചന്ദ്രന്‍, എം.ജി. ശ്രീകുമാര്‍ എന്നിവരാണ് പിന്നണി ഗായകര്‍.
ലിബര്‍ട്ടി-താര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിബര്‍ട്ടി ബഷീറും വിജയനും (യു.എസ്.എ) ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലിബര്‍ട്ടി പിക്ചേഴ്സ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നു.


Click it and Unblock the Notifications