മാജിക്ലാംപ് പ്രദര്‍ശനത്തിന്
മാജിക്ലാംപ് പ്രദര്‍ശനത്തിന്
ജൂലൈ 23, 2004
നിര്‍മാണം പൂര്‍ത്തിയായി മൂന്ന് വര്‍ഷത്തോളമായ ജയറാം ചിത്രം മാജിക്ലാംപ് ആഗസ്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. സാങ്കേതികകാരണങ്ങളാല്‍ റിലീസ് ചെയ്യാന്‍ വൈകിയ മാജിക്ലാംപ് ജയറാമിന്റെ ഓണച്ചിത്രമെന്ന നിലയില്‍ തിയേറ്ററുകളിലെത്തിക്കും.
ജയറാം മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്ന സവിശേഷത ഈ ചിത്രത്തിനുണ്ട്. സാഹിത്യകാരനായ ചന്ദ്രസേനന്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ട്രെയിനിംഗ് മാസ്റര്‍ സണ്ണി കുരുവിള, ഡോ.നന്ദകുമാര്‍ എന്നീ കഥാപാത്രങ്ങളെയാണ്ജയറാം അവതരിപ്പിക്കുന്നത്.
ഹരിദാസ് സംവിധാനം ചെയ്ത മാജിക്ലാംപില്‍ മൂന്ന് നായികമാരാണുള്ളത്- മീന, രസിക, ദിവ്യാ ഉണ്ണി. കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, ജനാര്‍ദനന്‍, സി. ഐ. പോള്‍, മാമുക്കോയ, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, അഗസ്റിന്‍, ഇന്ദ്രന്‍സ്, കെ. പി. എ. സി. ലളിത, മങ്കാ മഹേഷ്, പ്രിയങ്ക, അംബിക തുടങ്ങിയ അമ്പതില്‍ പരം താരങ്ങള്‍ ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ കഥ രഞ്ജിത്തിന്റേതാണ്. തിരക്കഥയും സംഭാഷണവും സിബി കെ. തോമസ് രചിച്ചിരിക്കുന്നു. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഔസേപ്പച്ചനാണ്. ഛായാഗ്രഹണം വിപിന്‍മോഹന്‍. പുഞ്ചേക്കുന്നേല്‍ ഫിലിംസിന്റെ ബാനറില്‍ ചെറുപുഴ ജോസാണ് ചിത്രം നിര്‍മിച്ചത്.


Click it and Unblock the Notifications











