ജോഷി ചിത്രത്തില്‍ ലാല്‍ വീണ്ടും

By Staff

ജോഷി ചിത്രത്തില്‍ ലാല്‍ വീണ്ടും
ജൂലൈ 23, 2004

പ്രജയ്ക്ക് ശേഷം ആക്ഷന്‍ ചിത്രങ്ങളുടെ സംവിധായകന്‍ ജോഷിയും മെഗാതാരം മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണ് ജോഷി ഒരുക്കുന്നത്.

പ്രജയ്ക്ക് പുറമെ നമ്പര്‍ 20 മദ്രാസ് മെയില്‍, ജനവരി ഒരു ഓര്‍മ എന്നിവയാണ് മോഹന്‍ലാലിനെ നായകനാക്കി ജോഷി ഒരുക്കിയ ചിത്രങ്ങള്‍. ഇവയില്‍ ആക്ഷന്‍ മൂഡുള്ള ചിത്രമായ പ്രജ പരാജയമായിരുന്നു.

ആക്ഷന്‍ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ വിദഗ്ധനെന്ന് പേരെടുത്തിട്ടുള്ള ജോഷി പ്രജയില്‍ മോഹന്‍ലാലിന്റെ വീരനായകപരിവേഷം ചൂഷണം ചെയ്യാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ ഈ ചിത്രത്തെ പ്രേക്ഷകര്‍ തിരസ്കരിച്ചു. രഞ്ജി പണിക്കരുടെ തിരക്കഥയുണ്ടായിട്ടും ചിത്രം വിജയിപ്പിക്കാന്‍ ജോഷിക്ക് കഴിഞ്ഞില്ല.

മോഹന്‍ലാല്‍ നായകനായ നമ്പര്‍ 20 മദ്രാസ് മെയില്‍, ജനവരി ഒരു ഓര്‍മ എന്നീ രണ്ട് ചിത്രങ്ങളും വന്‍വിജയമായിരുന്നു. ഇവ രണ്ടും ആക്ഷന് പ്രാധാന്യമില്ലാത്ത ചിത്രങ്ങളായിരുന്നു.

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ബാലേട്ടനും ഇപ്പോള്‍ ചിത്രീകരണം നടന്നുവരുന്ന നാട്ടുരാജാവിനും തിരക്കഥയെഴുതിയ ടി. എ. ഷാഹിദാണ് ജോഷി ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. നായികയെയും തീരുമാനിച്ചിട്ടില്ല.

അരോമ മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ എം. മണിയാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന അടുത്ത ചിത്രവും നിര്‍മിക്കുന്നത് എം. മണിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X