twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി മികച്ച നടന്‍; കാവ്യ, ഗീതു നടിമാര്‍

    By Super
    |

    തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്കും മികച്ച നടിക്കുള്ള പുരസ്കാരം ഗീതു മോഹന്‍ദാസ്, കാവ്യാ മാധവന്‍ എന്നിവര്‍ക്കും ലഭിച്ചു.

    അകലെയാണ് മികച്ച ചിത്രം. മികച്ച സംവിധായകനായി ശ്യാമപ്രസാദിനെ തിരഞ്ഞെടുത്തു.

    കാഴ്ച എന്ന ചിത്രത്തിലെ അഭിനയമാണ് മമ്മൂട്ടിയെ അവാര്‍ഡിനര്‍ഹനാക്കിയത്. അകലെ, ഒരിടം എന്നീ ചിത്രങ്ങിളെ അഭിനയത്തിനാണ് ഗീതുവിന് അവാര്‍ഡ്. പെരുമഴക്കാലം എന്ന ചിത്രമാണ് കാവ്യക്ക് അവാര്‍ഡ് നേടിക്കൊടുത്തത്.

    സാംസ്കാരിക വകുപ്പുമന്ത്രി അനില്‍കുമാറാണ് തിരുവനന്തപുരത്ത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ശ്രീകുമാരന്‍ തമ്പഅധ്യക്ഷനായ കമ്മറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. കെ.പി ഉദയഭാനു, ലെനില്‍ രാജേന്ദ്രന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, ആര്യാടാന്‍ ഷൗക്കത്ത്, വിപിന്‍ മോഹന്‍, മേനക എന്നിവര്‍ കമ്മിറ്റി അംഗങ്ങളായിരുന്നു.

    മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് ലാലു അലക്സ് മികച്ച സഹനടനായും അകലെയിലെ അഭിനയത്തിന് ഷീലയെ മികച്ച സഹനടിയായും തിരഞ്ഞെടുത്തു.

    ഒരിടം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ച വേണുഗോപാല്‍, മഞ്ജിമ എന്നിവര്‍ മികച്ച ഗായകര്‍ക്കുള്ള അവാര്‍ഡ് നേടി. ജനപ്രീതിയുളള ചിത്രത്തിനുള്ള അവാര്‍ഡിന് ബ്ലെസി സംവിധാനം ചെയ്ത കാഴ്ച അര്‍ഹമായി. നവാഗത സംവിധായകനുളള പുരസ്കാരം ബ്ലെസിക്കാണ്. പ്രദീപ് നായരുടെ ഒരിടം എന്ന ചിത്രത്തിന് പ്രത്യേക ജൂറി അവാര്‍ഡ് ലഭിച്ചു.

    ബാലതാരം-ബേബി സനുഷ, മാസ്റര്‍ യാഷ് (കാഴ്ച), കഥാകൃത്ത്-ടി.റസാഖ് (പെരുമഴക്കാലം), ഛായാഗ്രാഹകന്‍- എസ്.കുമാര്‍ (അകലെ), തിരക്കഥാകൃത്ത്- ടി.വി ചന്ദ്രന്‍ (കഥാവശേഷന്‍), ഗാനരചയിതാവ്-ഗിരീഷ് പുത്തഞ്ചേരി (കഥാവശേഷന്‍), സംഗീതസംവിധായകന്‍-എന്‍.ജയചന്ദ്രന്‍ (കഥാവശേഷന്‍), പശ്ചാത്തല സംഗീതം- ഐസക് തോമസ് കൊട്ടുകാപ്പള്ളി (ഒരിടം, സഞ്ചാരം), എഡിറ്റിംഗ്-ആന്റണി (ഫോര്‍ ദ പീപ്പിള്‍), കലാസംവിധാനം-രാജാ ഉണ്ണിത്താന്‍, പ്രോസസിംഗ്-ചിത്രാഞ്ജലി (ഒരിടം) എന്നിങ്ങനെയാണ് മറ്റ് അവാര്‍ഡുകള്‍.

    ദേശീയ അവാര്‍ഡു കമ്മറ്റിയില്‍ മലയാള സിനിമയുടെ മൂല്യം ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കാതിരുന്നതു മൂലമാണ് മലയാളത്തിനു ലഭിച്ച ദേശീയ അവാര്‍ഡുകള്‍ കുറഞ്ഞതെന്ന് അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. മലയാള സിനിമ നശിക്കുന്നു എന്ന വാദം ശരിയല്ല. അവാര്‍ഡിനായി പരിഗണിക്കപ്പെട്ട സിനിമകള്‍ കണ്ടാല്‍ ഇതുമനസിലാകും. മലയാള സിനിമയില്‍ ഇപ്പോഴുളളവര്‍ വളരെ സമര്‍ത്ഥരാണെന്നും ജൂറി അഭിപ്രായപ്പെട്ടു.

    Read more about: award mamootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X