ബ്ലെസ്സി-മോഹന്‍ലാല്‍ ചിത്രം തന്മാത്ര
ബ്ലെസ്സി-മോഹന്‍ലാല്‍ ചിത്രം തന്മാത്ര
ജൂലൈ 23, 2005
അണുകുടുംബങ്ങളുടെ പശ്ചാത്തലത്തില്‍ സമകാലീനമായ ചില ജീവിതാവസ്ഥകളിലേക്ക് കടന്നുചെല്ലുന്ന ബ്ലെസ്സി-മോഹന്‍ലാല്‍ ചിത്രത്തിന് തന്മാത്ര എന്ന് പേരിട്ടു.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രഥമചിത്രം കാഴ്ചയ്ക്കു ശേഷം ബ്ലെസ്സി ഒരുക്കുന്ന ചിത്രമാണിത്. മോഹന്‍ലാല്‍ ഒരു സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തില്‍ ഏറെ അഭിനയസാധ്യതകളുള്ള ശക്തമായ കഥാപാത്രത്തെയാണ് മോഹന്‍ലാലിനായി ബ്ലെസ്സി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും ബ്ലെസ്സിയുടേതാണ്.
ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത്. രണ്ട് മക്കളുടെ അച്ഛനായ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന്റെ ഭാര്യയുടെയും അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന സ്ത്രീയുടെയും വേഷങ്ങളിലാണ് രണ്ടു നായികമാര്‍. ചില അസാധാരണമായ ബന്ധങ്ങളിലൂടെ മുറുകുന്ന ജീവിതസന്ദര്‍ഭങ്ങളാണ് ബ്ലെസ്സി തന്മാത്രയില്‍ ആവിഷ്കരിക്കുന്നത്.
ജഗതി ശ്രീകുമാര്‍, നെടുമുടി വേണു തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. സെഞ്ച്വറിയാണ് ചിത്രം നിര്‍മിക്കുന്നത്. കാഴ്ചയുടെ ഛായാഗ്രഹണം നിര്‍വഹിച്ച അഴകപ്പനാണ് തന്മാത്രക്കു വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്.


Click it and Unblock the Notifications