കെ. മധുവും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു
കെ. മധുവും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു
ജൂലായ് 24, 2001
ഒമ്പതു വര്‍ഷത്തിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി കെ. മധു ഒരു ചിത്രം സംവിധാനം ചെയ്യുന്നു. ജിമ്മി ആറ്റിപ്ര എന്ന യുവ രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി കെ. മധു ഒട്ടേറെ ഹിറ്റു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അധിപനായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം.
പുതിയ ചിത്രത്തിന്റെ തിരക്കഥ ബാബു ജനാര്‍ദ്ദനന്റേതാണ്. വര്‍ണ്ണപ്പകിട്ടിനു ശേഷം ബാബു ജനാര്‍ദ്ദനനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ആനന്ദ് മൂവി ആര്‍ട്സിന്റെ ബാനറില്‍ ആനന്ദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനമായിട്ടില്ല. മറ്റു നടീനടന്മാരെയും നിശ്ചയിച്ചു വരുന്നതേയുള്ളൂ.
കോട്ടയത്തും പരിസരങ്ങളിലുമായി നവംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.


Click it and Unblock the Notifications