twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രത്യാശയും പ്രതീക്ഷകളുമായി.......

    By Staff
    |

    പ്രത്യാശയും പ്രതീക്ഷകളുമായി.......
    ജൂലൈ 24, 2003

    ഗുരുതരമായ പ്രതിസന്ധിയുടെ തളര്‍വാതം പിടിപെട്ട് കിടക്കുകയായിരുന്നു മലയാള സിനിമക്ക് വീണ്ടും പുതുജീവന്‍ ലഭിച്ചിരിക്കുന്നു. 2003ലെ ആദ്യപകുതിയിലെ ചിത്രങ്ങള്‍ക്ക് നവജീവന്‍ ലഭിച്ച് ഉണര്‍ന്നെണീറ്റ മലയാള സിനിമയുടെ പ്രത്യാശകളെ പറ്റിയാണ് പറയാനുള്ളത്.

    ഇരുപതോളം ചിത്രങ്ങളാണ് 2003ന്റെ ആദ്യപകുതിയില്‍ ഇറങ്ങിയത്. ഇവയില്‍ കണ്ടിരിക്കാമെന്ന് പ്രേക്ഷകന് തോന്നിയ സിനിമകളൊക്കെ രക്ഷപ്പെട്ടിട്ടുണ്ട്. പ്രേക്ഷകനെ രണ്ടര മണിക്കൂര്‍ ഇരുത്തി ബോറടിപ്പിക്കാന്‍ ദൃഢപ്രതിജ്ഞ ചെയ്തിറങ്ങിയവരില്‍ നിന്ന് മലയാള സിനിമ രക്ഷപ്പെടുന്നതിന്റെ സൂചന ലഭിച്ചു. പ്രേക്ഷകര്‍ക്ക് മുന്നില്‍ ഭേദപ്പെട്ട കഥയുമായെത്താന്‍ ചില സംവിധായകര്‍ക്കെങ്കിലും കഴിഞ്ഞു.

    സിദ്ദിക്കിന്റെ ക്രോണിക്ക് ബാച്ചിലര്‍, ജയരാജിന്റെ തിളക്കം, ലോഹിതദാസിന്റെ കസ്തൂരിമാന്‍ എന്നിവയാണ് ആറ് മാസം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഹിറ്റുകളായത്. ക്രോണിക്ക് ബാച്ചിലറാണ് കളക്ഷനില്‍ മുന്നില്‍. ഈ ചിത്രത്തിലൂടെ മമ്മൂട്ടിയുടെ തിരിച്ചുവരവിന് 2003 സാക്ഷ്യം വഹിച്ചു.

    കാമ്പില്ലാത്ത കഥയാണെങ്കിലും തമാശ മുഹൂര്‍ത്തങ്ങള്‍ ഒട്ടേറെയുള്ളതാണ് ജയരാജിന്റെ തിളക്കത്തെ വിജയിപ്പിച്ചത്. കസ്തൂരിമാനെ ഹിറ്റാക്കിയത് പ്രേക്ഷകര്‍ നല്‍കിയ പരസ്യം മാത്രമാണ്. സിനിമ കണ്ടിഷ്ടപ്പെട്ട പ്രേക്ഷകരില്‍ നിന്നുണ്ടായ അനുകൂല പ്രതികരണമാണ് കസ്തൂരിമാന്‍ വിജയിക്കാന്‍ കാരണമായത്. നല്ല കഥയും ജീവനുള്ള കഥാപാത്രങ്ങളും പ്രേക്ഷര്‍ എന്നും സ്വീകരിക്കുമെന്ന് കസ്തൂരിമാന്‍ വ്യക്തമാക്കി.

    പ്രിയദര്‍ശന്റെ കിളിച്ചുണ്ടന്‍ മാമ്പഴം, സിബി മലയിലിന്റെ എന്റെ വീട്.. അപ്പൂന്റേം, തുളസീദാസിന്റെ മിസ്റര്‍ ബ്രഹ്മചാരി, ഭദ്രന്റെ വെള്ളിത്തിര എന്നീ ചിത്രങ്ങള്‍ ശരാശരി വിജയം നേടി. മോഹന്‍ലാല്‍ നായകനായ കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ ഏറെ പ്രതീക്ഷ പ്രേക്ഷകര്‍ക്കുണ്ടായിരുന്നെങ്കിലും കഥ പറയലിലെ കല്ലുകടി സിനിമയുടെ വിജയത്തിലും കല്ലുകടിയുണ്ടാക്കി.

    മോഹന്‍ലാലിന്റെ മിസ്റര്‍ ബ്രഹ്മചാരിയും ശരാശരി വിജയത്തിലൊതുങ്ങി. ദിലീപിന്റെ തിളക്കം ഹിറ്റായെങ്കിലും സദാനന്ദന്റെ സമയം പരാജയമായിരുന്നു.

    പൃഥ്വിരാജ് എന്ന പുതുതാരത്തിന്റെ ഉദയമാണ് 2003ന്റെ പ്രധാന സവിശേഷത. വെള്ളിത്തിരയുടെ വിജയത്തോടെ പൃഥ്വിരാജിനെ മലയാളത്തിലെ മുന്‍നിര നായകരിലൊരാളായി പ്രേക്ഷകര്‍ സ്വീകരിച്ചുകഴിഞ്ഞു. നാളത്തെ സൂപ്പര്‍താരമാണ് ഈ നടനെന്ന് പ്രേക്ഷകര്‍ പ്രവചിച്ചിരിക്കുന്നു.

    നായികമാരില്‍ നേട്ടമുണ്ടാക്കിയത് കാവ്യാ മാധവന്‍, മീരാ ജാസ്മിന്‍, നവ്യാ നായര്‍ എന്നിവര്‍ തന്നെ. നമ്മളിലൂടെ അരങ്ങേറിയ ഭാവന എന്ന പുതിയ നായികയുടെ വരവാണ് 2003ന്റെ മറ്റൊരു സവിശേഷത.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X