മണി നായകനാവുന്ന ബെന്‍ ജോണ്‍സണ്‍
മണി നായകനാവുന്ന ബെന്‍ ജോണ്‍സണ്‍
ജൂലൈ 24, 2004
മത്സരത്തിന് ശേഷം അനില്‍ സി. മേനോന്‍ സംവിധാനം ചെയ്യുന്ന ബെന്‍ ജോണ്‍സണ്‍ എന്ന ചിത്രത്തില്‍ കലാഭവന്‍ മണി നായകനായി വേഷമിടും.
മത്സരത്തിലും കലാഭവന്‍ മണിയായിരുന്നു നായകന്‍. പല കഴിവുകളുമുള്ള ഒരു നാട്ടിന്‍പുറത്തുകാരനായി മണി വേഷമിട്ട ഈ ചിത്രം ശരാശരി വിജയമായിരുന്നു. ബെന്‍ ജോണ്‍സണ്‍ നിര്‍മിക്കുന്നത് അരോമയാണ്.
ബാലേട്ടന്റെ തിരക്കഥയിലൂടെ ശ്രദ്ധേയനായ ടി. എ. ഷാഹിദാണ് ഈ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ടി. എ. ഷാഹിദ് തിരക്കഥയെഴുതിയ ആദ്യചിത്രമെന്ന നിലയില്‍ പുറത്തിറങ്ങിയത് ബാലേട്ടനാണെങ്കിലും ഷാഹിദിന്റെ ആദ്യത്തെ തിരക്കഥാരചന മത്സരത്തിന് വേണ്ടിയായിരുന്നു. സാമ്പത്തികപ്രശ്നങ്ങള്‍ കാരണം വൈകിയാണ് മത്സരം റിലീസ് ചെയ്തത്.
തനിക്ക് തിരക്കഥയെഴുതാന്‍ ആദ്യമായി അവസരം തന്ന നായകന് വേണ്ടി ഷാഹിദ് വീണ്ടും രചന നടത്തുകയാണ്. ഏതാനും മോഹന്‍ലാല്‍ ചിത്രങ്ങളുടെ പ്രൊജക്ടില്‍ ഉള്‍പ്പെട്ടിരിക്കുന്ന സമയത്തുതന്നെയാണ് ഷാഹിദ് കലാഭവന്‍ മണിയുടെ ചിത്രത്തിനും തിരക്കഥയെഴുതുന്നത്. ഷാഹിദ് തിരക്കഥയെഴുതുന്ന ഷാജികൈലാസ്-മോഹന്‍ലാല്‍ ചിത്രം നാട്ടുരാജാവില്‍ മണിക്ക് ഒരു പ്രധാനവേഷമുണ്ട്.


Click it and Unblock the Notifications