സിന്‍സിയേര്‍ലി യുവേഴ്സ് ദിലീപ്
സിന്‍സിയേര്‍ലി യുവേഴ്സ് ദിലീപ്
ജൂലൈ 24, 2004
മീശാമാധവന് ശേഷം ലാല്‍ ജോസ് ദിലീപിനെ നായകനാക്കി മൂന്ന് ചിത്രങ്ങളാണ് ഒരുക്കുന്നത്. രസികന്‍, അത്ഭുതവിളക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കോലത്ത് ഫിലിംസിന് വേണ്ടി ലാല്‍ ജോസ് ഒരുക്കുന്ന ദിലീപ് ചിത്രമാണ് സിന്‍സിയേര്‍ലി യുവേഴ്സ്.
ഒരു പുതുമുഖമായിരിക്കും ഈ ചിത്രത്തില്‍ ദിലീപിന്റെ നായികയാവുന്നത്. ജഗതി ശ്രീകുമാര്‍, ജനാര്‍ദനന്‍, സ്ഫടികം ജോര്‍ജ്, കവിയൂര്‍ പൊന്നമ്മ തുടങ്ങിയ പ്രമുഖതാരങ്ങളും ഈ ചിത്രത്തില്‍ വേഷമിടുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ ഈണം നല്‍കുന്നു. ഛായാഗ്രഹണം അഴകപ്പന്‍. അകലെയ്ക്ക് ശേഷം കോലത്ത് ഫിലിംസിന്റെ ബാനറില്‍ ടോം ജോര്‍ജ് നിര്‍മിക്കുന്ന ചിത്രമാണിത്. കോലത്ത് റിലീസ് ചിത്രം വിതരണത്തിനെത്തിക്കും.
ലാല്‍ജോസ്-ദിലീപ് ടീമിന്റെ ഉടന്‍ തുടങ്ങാനിരിക്കുന്ന ചിത്രം രസികന്‍ ആണ്. ഒരു തെരുവിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ ഒരു സാധാരണക്കാരനായ ചെറുപ്പക്കാരനായാണ് ദിലീപ് വേഷമിടുന്നത്.
രസികന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം നവംബറില്‍ അത്ഭുതവിളക്കിന്റെ ഷൂട്ടിംഗ് ആരംഭിക്കും. തമിഴ്നടി പ്രിയാമണിയാണ് ഈ ചിത്രത്തില്‍ ദിലീപിന്റെ നായിക. കടലോരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ഈ ചിത്രത്തില്‍ ലാല്‍ ജോസ് പറയുന്നത്. ഈ ചിത്രങ്ങള്‍ക്കു ശേഷമായിരിക്കും സിന്‍സിയേര്‍ലി യുവേഴ്സിന്റെ ചിത്രീകരണം തുടങ്ങുന്നത്.


Click it and Unblock the Notifications